Kottayam
മെഡൽ നേട്ടവുമായി വിജയശ്രീ ലാളിതയായി ശ്രേയ:കോട്ടയം കോട്ടയം ജില്ലയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെൺകുട്ടിയാണ് ശ്രേയ മരിയ മാത്യു
പാലാ: കേരള സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മിക്സഡ് ഡബിൾസിൽ ഒന്നാം സ്ഥാനവും ഡബിൾസിൽ രണ്ടാം സ്ഥാനവും സിംഗിൾസിൽ മൂന്നാം സ്ഥാനവും നേടി.
കോട്ടയം ജില്ലയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെൺകുട്ടിയാണ് ശ്രേയ മരിയ മാത്യു.
മുത്തോലി വലിയമംഗലം വീട്ടിൽ അവിനാഷ് ആശ ദമ്പതികളുടെ മകളാണ്. മുത്തോലി സെൻറ് ജോസഫ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയ. പാലാ സെൻറ് തോമസ് കോളേജിൽ പ്രവർത്തിക്കുന്ന ഷിബ്സ് ബാഡ്മിൻറൺ അക്കാദമിയിൽ ഷിബു ഗോപിദാസിന്റെ കീഴിൽലാണ് പരിശീലനം.* ഷിബ്സ് ബാഡ്മിന്റൺ അക്കാദമിയിലെ തന്നെ മറ്റൊരു താരം ആദിഷ് 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സിംഗിൾസിൽ വെങ്കലമെഡൽ നേടി.