Kottayam

ഇലയ്ക്കാട് ക്ഷേത്രത്തിലെ മോഷണശ്രമം പരാജയപ്പെട്ടപ്പോൾ പ്രകോപനമുണ്ടാക്കി വർഗീയ ലഹളക്ക് ശ്രമം നടത്തിയ പ്രതി പിടിയിൽ

Posted on

മരങ്ങാട്ടുപള്ളി :ഇലയ്ക്കാട് വരിക്കാൻതടത്തിൽ വീട്ടിൽ ചാക്കോ മകൻ ജോഷി (41 വയസ്സ്) ആണ് മരങ്ങാട്ടുപിള്ളി പോലീസിന്റെ പിടിയിലായത്.
11 .7 .2025 തീയതി വെളുപ്പിന് 12 45 മണിയോടെ കടപ്ലാമറ്റം വില്ലേജ് ഇലയ്ക്കാട് ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് പ്രതി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നാലമ്പലത്തിൽ കടന്ന് മോഷണം നടത്താൻ ശ്രമിച്ചു.

എന്നാൽ പ്രതിക്ക് ക്ഷേത്രത്തിന്റെ മുതലുകൾ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് എത്തിച്ചേരുവാനൊ, മോഷണം നടത്തുവാനോ സാധിച്ചില്ല. മോഷണശ്രമം പരാജയപ്പെട്ട പ്രതി അതിന്റെ നിരാശയിൽ നാലമ്പലത്തിന്റെ ഭാഗത്തുനിന്നും ശ്രീകോവിലിന്റെ ഭാഗത്തേക്ക് ഒരു കൊന്ത എടുത്ത് വലിച്ചെറിയുകയും, പിന്നീട് ഉച്ചയോടു കൂടി ഇതേ സ്ഥലത്ത് എത്തി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കൊന്ത എറിയുകയും ചെയ്തു.

തന്റെ മോഷണശ്രമം പരാജയപ്പെട്ട വിരോധത്തിൽ സ്ഥലത്ത് പ്രകോപനം ഉണ്ടാക്കി മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ ലഹള സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു പ്രതിക്ക്. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ മരങ്ങാട്ട്പള്ളി പോലീസ് ഇന്നേദിവസം (13-07-2025) പ്രതിയായ ജോഷിയെ അറസ്റ്റ് ചെയ്തിട്ടുള്ളതും കാഞ്ഞിരപ്പള്ളി ജെ എഫ് എം സി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version