Kerala
ആർ ജെ ഡി പ്രതിനിധി പീറ്റർ പന്തലാനിക്കു മീനച്ചിൽ താലൂക്ക് സഭയിൽ സ്വീകരണം നൽകും
പാലാ :ആർ ജെ ഡി യുടെ പ്രതിനിധിയായി താലൂക്ക് വികസന സമിതി യോഗത്തിൽ സ്ഥിരമായി പങ്കെടുത്തു ക്രിയാത്മക നിർദ്ദേശങ്ങൾ സമർപ്പിക്കുന്ന പീറ്റർ പന്തലാനിയെ അടുത്ത താലൂക്ക് സഭയും വച്ച് ആദരിക്കുവാനും തീരുമാനിച്ചു .
കോൺഗ്രസ് നേതാവ് കെ സി നായരാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്നതും ശ്രദ്ധേയമാണ് .കഴിഞ്ഞ ഒരു വ്യാഴ വട്ടകാലമായി പീറ്റർ പന്തലായനി മുടങ്ങാതെ മീനച്ചിൽ താലൂക്ക് സഭയിൽ പങ്കെടുക്കുകയും നിർദ്ദേശങ്ങൾ വയ്ക്കുകയും ,പൊതു ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് .ഇതിനെ തുടർന്നാണ് കെ സി നായർ സ്വീകരണം നൽകണമെന്ന് നിർദ്ദേശിച്ചത് .