Kerala
പീറ്റർ പന്തലാനി:എൽ ഡി എഫിൽ ഒരു പന്തൽ മതി.പല പന്തൽ വേണ്ടെന്ന് എൽ ഡി എഫ് യോഗം
പാലാ :ആർ ജെ ഡി യുടെ പാലായിലെ നേതാവ് പീറ്റർ പന്തലാനിക്കു എൽ ഡി എഫ് യോഗത്തിൽ രൂക്ഷ വിമർശനം .എൽ ഡി എഫിൽ ഇരുന്നു കൊണ്ട് മാണി സി കാപ്പന് വേണ്ടി വാദിക്കുന്നു എന്നാണ് പൊതുവെ വിമർശനങ്ങൾ ഉയർന്നത് .എൽ ഡി എഫ് പാലായിലെ എല്ലാ പഞ്ചായത്തുകളിലും നടത്താനിരുന്ന കാമ്പയിൻ ചോർന്നത് പീറ്റർ പന്തലാനി ചോർത്തി കൊടുത്തതാണെന്നും ആരോപണം ഉയർന്നു .
പൊതുവെ എല്ലാ ഘടക കക്ഷികളും പീറ്റർ പന്തലാനിയെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്.എൽ ഡി എഫ് രഹസ്യങ്ങൾ മാണി സി കാപ്പന് ചോർത്തി കൊടുക്കുന്നതിനാൽ എൽ ഡി എഫ് കാമ്പയിന് മുൻപ് കാപ്പൻ മറു തന്ത്രം മെനയുന്നുവെന്നും ആരോപണം ഉയർന്നു .14 നു എൽ ഡി എഫിന്റെ ജാഗ്രത സദസ്സ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട് .