Kottayam

സ്ഥിരം തൊഴിൽ എന്നൊന്ന് ഇനി ഉണ്ടാവില്ല;പി എ ഫും;ഇ എസ് ഐയും;പെൻഷനുമൊന്നും ഇനി പഴംകഥയാവും :സജേഷ് ശശി

Posted on

പാലാ :സ്ഥിരം തൊഴിൽ എന്നൊന്ന് ഇനി ഉണ്ടാവില്ല;പി എ ഫും;ഇ എസ് ഐയും;പെൻഷനുമൊന്നും ഇനി പഴംകഥയാവുന്ന സംവിധാനമാണ് ഭാരതത്തിൽ ഇനി മോഡി സർക്കാർ നടപ്പിലാക്കുവാൻ നോക്കുന്നതെന്ന്   സിപിഐ(എം) പാലാക്സ് ഏരിയാ സെക്രട്ടറി  സജേഷ് ശശി അഭിപ്രായപ്പെട്ടു .സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്കിനോട് അനുബന്ധിച്ച് ഹെഡ് പോസ്റ്റിസ് പടിക്കൽ നടത്തിയ ധർണ്ണ സമരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജേഷ് ശശി.

ത്യാഗ സുരഭില സമരങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളൊക്കെ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുന്ന സമീപനമാണ് മോഡി സ്വീകരിക്കുന്നത് .രാജ്യത്തിൻറെ തന്നെ 20 ശതമാനം സ്വത്തുക്കൾ 5 പേരുടെ കൈകളിലാണെന്നത് പാർലമെറ്റിൽ പോലും അംഗീകരിച്ചു കഴിഞ്ഞു എന്ന് സിപിഐ (എം) ഏരിയാ സെക്രട്ടറി സജേഷ് ശശി കൂട്ടിച്ചേർത്തു .ടോബിൻ കെ അലക്സ് ;ഷാർലി മാത്യു;ജോസുകുട്ടി പൂവേലിൽ ;പി കെ ഷാജകുമാർ എന്നിവർ പ്രസംഗിച്ചു .

ളാലം പാലം ജങ്ഷനിൽ നിന്നും ആരംഭിച്ച സംയുകത തൊഴിലാളി പ്രകടനത്തിനു പി കെ ഷാജകുമാർ ;ടോബിൻ കെ അലക്സ് ;ജോസുകുട്ടി പൂവേലി;കെ കെ ഗിരീഷ് ;എം ജി രാജു ;സിബി ജോസഫ് ;  കെ അജി, കുഞ്ഞുമോൻ മടപ്പാട്ട്, ഷിബു കാരമുള്ളിൽ, പി എൻ പ്രമോദ്, ടോമി കണ്ണംകുളം ;, വിൻസന്റ്‌തൈമുറിയിൽ, ജോസിൻ ബിനോ, കെ വി അനൂപ്, പി കെ.സോജി; എൻ വി ചക്രപാണി;ജോബിഷ് തേനടികുളം ;തങ്കച്ചൻ കുമ്പുക്കൽ   എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version