Crime
കോതമംഗലം തിരുവാരപ്പെട്ടി ശ്രീ മഹാദേവ ക്ഷേത്രം ഭരണ സമിതി അംഗത്തെ ക്ഷേത്രത്തിലെ കാള കുത്തിക്കൊന്നു
കോതമംഗലം തിരുവാരപ്പെട്ടി ശ്രീ മഹാദേവ ക്ഷേത്രം ഭരണ സമിതി അംഗത്തെ ക്ഷേത്രത്തിലെ കാള കുത്തിക്കൊന്നു.വാരപ്പെട്ടി അമ്പലപ്പടി പട്ടമ്മാട്ട് പി.എ. പദ്മകുമാറി(53) നാണ് അപകടം പറ്റിയത്.
തൊഴാന്‍ എത്തിയ പദ്മകുമാറിനെ അഴിച്ചുകൊണ്ടുവന്ന കാള ക്ഷേത്ര മുറ്റത്തെ തെങ്ങിനോട് ചേര്‍ത്തുനിര്‍ത്തി കുത്തിയത്. സാരമായി പരുക്കേറ്റ പദ്മകുമാറിനെ ഉടന്‍ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാറ്ററിങ് ജീവനക്കാരനായ പദ്മകുമാര്‍ അവിവാഹിതനാണ്. സംസ്കാരം നടത്തി. പിതാവ് പരേതനായ അയ്യപ്പന് നായര്‍. മാതാവ് ഇന്ദിര. സഹോദരന്: ഗോപകുമാര്‍.