Kerala
അനധികൃത തെരുവ് കച്ചവടം ഒഴിപ്പിക്കൽ:പാലാ നഗര സഭയുടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ;കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത നന്ദ കുമാറും തമ്മിൽ വാക്കേറ്റം :സംഭവം കിഴതടിയൂർ ബൈപ്പാസിൽ
പാലാ :കിഴതടിയൂർ ബൈപ്പാസിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് നഗരസഭാ യോഗ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് ഉച്ചതിരിഞ്ഞു കിഴതടിയൂർ ബൈപ്പാസിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു .മുൻസിപ്പൽ വാഹനങ്ങളിൽ വന്ന ഉദ്യോഗസ്ഥർ തട്ടുകട സാമാനങ്ങൾ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളിൽ കയറ്റി വച്ചു.
അതുവഴിയെത്തിയ കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദ കുമാർ ഈ ഒഴിപ്പിക്കൽ തന്നെ നിയമപരമല്ല എന്ന് വാദിച്ചു .യുവാക്കൾക്ക് ഇത് നീക്കാൻ അവസരം നല്കാനമായിരുന്നു എന്നും.യുവാക്കളുടെ ജീവനോപാധി ഇല്ലാതാക്കുന്നത് ക്രൂരമാണെന്നും വാദിച്ചു .ഞങ്ങൾ എല്ലാം നിയമപരമായി തന്നെയാണ് ചെയ്യുന്നതെന്ന് വാദിച്ച ഉദ്യോഗസ്ഥർ മുൻപ് നാല് തവണ ഇവർക്ക് മുന്നറിയിപ്പ് കൊടുത്തതാണെന്നു കോട്ടയം മീഡിയയോട് പറഞ്ഞു .
എല്ലാം നിയമപരമായി തന്നെയാണോ ഈ ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നായിരുന്നു പ്രശാന്ത് നന്ദ കുമാർ ചോദിച്ചത് .ആരോഗ്യ രംഗത്ത് എന്ത് മാത്രം ക്രമക്കേടുകൾ നടക്കുന്നു ഇതെല്ലം ഇവർ പരിഹരിക്കുന്നുണ്ടോ എന്നും പ്രശാന്ത് ചോദിച്ചു .അതേസമയം ബൈപ്പാസിൽ അനധികൃത വ്യാപാരം നടത്തുന്നതിന് ചില കങ്കാണിമാർ രംഗത്തെത്തുത്തുകയും അവർ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കാനാണെന്നു പറഞ്ഞു ഈ യുവാക്കളിൽ നിന്നും പണം പറ്റുകയും.ഇവരുടെ വാഹനത്തിന്റെ ബാറ്ററി ഊരിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട് .തട്ടുകടക്കാരിൽ നിന്നും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ആഴ്ചപ്പടി പറ്റുന്നതായും നാട്ടുകാർ ആരോപിച്ചു .