Kottayam

സംയുക്ത തൊഴിലാളി യൂണിയൻ്റെ ആഭിമുഖ്യത്തിൽപാലാ നിയോജകമണ്ഡലത്തിൽ വാഹനജാഥ നടത്തി

Posted on


പാലാ: ജൂലൈ 9 ലെ പണി മുടക്കിനോടനുബന്ധിച്ച് എൽ.ഡി.എഫ്. സംയുക്ത തൊഴിലാളി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽ വാഹന ജാഥ നടത്തി. രാമപുരത്തു നിന്നും ആരംഭിച്ച ജാഥ എ.ഐ.റ്റി.യു.സി. ജില്ലാ സെക്രട്ടറി ബാബു കെ ജോർജ് ഉൽഘാടനം നടത്തി.ജാഥയിൽ വിവിധ സ്ഥലങ്ങളിൽ ജാഥാക്യാപ്റ്റൻ ഷാർളിമാത്യു , വൈസ് ക്യാപ്റ്റൻ അഡ്വ: പി.ആർ തങ്കച്ചൻ , ജാഥാ മാനേജർ ജോസ്കുട്ടി പൂവേലിൽ,ടോമി മൂലയിൽ, സി.പി.എം ഏരിയാ സെക്രട്ടറി സജോഷ് ശശി,

റ്റി.ആർ.വേണുഗോപാൽ,സി.എം.സിറിയക്, ഷിബുകാരമുള്ളിൽ , പയസ് രാമപുരം, റ്റി.എസ്.സജി, പി.കെ. ഷാജകുമാർ, ജോയി കുഴിപ്പാലവിൻസെന്റ് തൈമുറി ടോമി കണ്ണങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
പൈകയിൽ നടന്ന സമാപന സമ്മേളനം സി.പി. (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് ഉൽഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version