Crime
തകഴിയിൽ അഞ്ച് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു.;8 വർഷം മുമ്പ് സഹോദരിയുടെ മകനും ഇതേ സ്ഥലത്ത് വച്ച് മുങ്ങി മരിച്ചു
തകഴിയിൽ അഞ്ച് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു.തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വ ആണ് തോട്ടിൽ വീണ് മുങ്ങി മരിച്ചത്.വൈകിട്ട് 4 മണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് ജെയ്സൻ്റെ മാതാവ് പ്രദേശത്ത് തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.ഇവരുടെ അലർച്ച കേട്ട് ഓടിയെത്തിയ സമീപ വാസികൾ തോട്ടിൽ തെരച്ചിൽ നടത്തിയാണ് ജോഷ്വായെ കണ്ടെത്തിയത്.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ ജെയ്സൻ്റെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.സംഭവ സ്ഥലത്തുവച്ച് എട്ട് വർഷം മുൻപ് ജെയ്സൻ്റെ സഹോദരിയുടെ രണ്ടര വയസുള്ള മകനും വെള്ളത്തിൽ വീണ് മരിച്ചിരുന്നു.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.