Kottayam
കന്യാസ്ത്രീകൾക്കെതിരെയുള്ള കള്ളക്കേസ് മനുഷ്യത്വരഹിതം: കത്തോലിക്കാ കോൺഗ്രസ് ളാലം പഴയ പള്ളി
പാലാ: ഛത്തീസ്ഗഡിൽ അന്യായമായി രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ സംഭവം മനുഷ്യത്വരഹിതമെന്ന് കത്തോലിക്കാ കോൺഗ്രസ് ളാലം പഴയ പള്ളി. ഇന്ത്യയിൽ ആകമാനം നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയാണ് ഇത് എന്ന് യോഗം അഭിപ്രായപ്പെട്ടു. എത്രയും വേഗം കന്യാസ്ത്രീകളെ മോചിപ്പിച്ച് ഭരണകൂടം മാപ്പ് പറയണം എന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജേഷ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാദർ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.
ഫാദർ ജോസഫ് ആലഞ്ചേരി, ഫാദർ ആന്റണി നങ്ങാപറമ്പിൽ, ഫാദർ. സ്കറിയ മേനാം പറമ്പിൽ, ജോഷി വട്ടക്കുന്നേൽ,തങ്കച്ചൻ കാപ്പൻ ലിജോ ആനിത്തോട്ടം, സജീവ് കണ്ടത്തിൽ, ഗ്രേസി പുളിക്കൽ, ഗ്രേസി കിഴക്കയിൽ എന്നിവർ പ്രസംഗിച്ചു.