Kottayam

മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടൽ ചക്കാമ്പുഴ കൊണ്ടാട് വഴി കൂടുതൽ ട്രിപ്പുകളുമായി കെഎസ്ആർടിസി പാലാ ഡിപ്പോ.

Posted on

ചക്കാമ്പുഴ:ചക്കാമ്പുഴ അറയാനിക്കൽ കവല കൊണ്ടാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന കെഎസ്ആർടിസി ബസ് ട്രിപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ഇടപെടലിനെ തുടർന്ന് യാഥാർത്ഥ്യമായി ‘നിലവിലുള്ള ബസ്സിനു പുറമെ ഒരു ബസ്സ് കൂടി അനുവദിച്ചാണ് കൂടുതൽ ട്രിപ്പുകൾ ഈ റൂട്ടിൽ യാഥാർത്ഥ്യമാക്കിയത്.പുതിയ ഷെഡ്യൂൾ അനുസരിച്ച് രാവിലെ 6:30 ന് പാലാ ചക്കാമ്പുഴ കൊണ്ടാട് രാമപുരം വെള്ളിലാപ്പള്ളി ചക്കാമ്പുഴ വഴിപാലാ യിലേക്കും

രാവിലെ 7: 40 ന് പാലാ ചക്കാമ്പുഴ കൊണ്ടാട് രാമപുരം വെള്ളില പള്ളി ചക്കാമ്പുഴ പാലാ ഏറ്റുമാനൂർ വഴി കോട്ടയത്തേക്കും സർവ്വീസ് നടത്തും വൈകുന്നേരം 4.05 നും 5. 20 നും പുറപ്പെടുന്ന സർവീസുകൾ ചക്കാമ്പുഴ കൊണ്ടാട് വഴി രാമപുരത്ത് എത്തും. ബസ്സുകൾ ഓടി തുടങ്ങിയതോടെ സ്കൂൾ, ഓഫീസ് സമയങ്ങളിൽ ഈ മേഖലയിൽ നിലനിന്നിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി.കാലങ്ങളായി മുടങ്ങിക്കിടന്ന ട്രിപ്പുകൾ പുനരാരംഭിക്കുന്നതിന് മുൻകൈയെടുത്ത സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നാട്ടുകാർ അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version