Kerala

അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി വിജയിക്കും :സിപിഐഎം പാലാ പുതിയ ഏരിയാ സെക്രട്ടറി സജേഷ് ശശി 

Posted on

പാലാ :അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി വിജയിക്കുമെന്ന്  :സിപിഐഎം പാലാ പുതിയ ഏരിയാ സെക്രട്ടറിയായി ചാർജെടുത്ത  സജേഷ് ശശി അഭിപ്രായപ്പെട്ടു.മീഡിയാ അക്കാഡമിയിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു സജേഷ് ശശി.

അടുത്ത തെരെഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി വിജയിക്കുമോ എന്നുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത് .കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി തോറ്റതിൽ എൽ ഡി എഫിലെ ഐക്യത്തിന്റെ കുറവാണോ എന്ന ചോദ്യത്തിന് ഏറെ കാലമായി അകന്നു നിന്നിരുന്ന വിരുദ്ധ ചേരികളിൽ പെട്ട പ്രസ്ഥാനങ്ങൾ യോജിക്കുമ്പോൾ സ്വാഭാവികമായും ചില അകൽച്ചകൾ ഉണ്ടാവും അതിന്റെ ഭാഗമായുണ്ടായ ആശയക്കുഴപ്പമാണ് ഫലം എതിരായത്.

മുണ്ടുപാലത്തെയും ;ബോയ്സ് ടൗൺ ഭാഗത്തെയും പാടം  നികത്തലിനെ കുറിച്ച് പഠിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്നാണ് സജേഷ് ശശി മീറ്റ് ദി പ്രസ്സിൽ അറിയിച്ചു .പൂവരണിയിലെ മണ്ണെടുപ്പ് വിഷയവും പഠിച്ച ശേഷം നടപടി സ്വീകരിക്കും . പുറത്താക്കിയ സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം മധുര പാർട്ടി കോൺഗ്രസ് കാണുവാനെത്തിയതിനെ കുറിച്ച് സിപിഐഎം ന്റെ പരിപാടിയിൽ പങ്കെടുക്കുവാൻ മറ്റു പാർട്ടിക്കാരും ;അനുഭാവികളും വരാറുണ്ട് അതിന്റെ ഭാഗമായേ അതിനെ കാണുവാൻ സാധിക്കൂ എന്ന് സജേഷ് മറുപടി നൽകി .

വെളിയന്നൂർ പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾക്കായി ബിനോയി വിശ്വമടക്കമുള്ള എം പി മാരുടെ ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്.ജോസ് കെ മാണിയുടെ ഫണ്ടും വികസനങ്ങൾക്കായി നൽകിയിട്ടുണ്ടെന്ന് സജേഷ് ചൂണ്ടി കാട്ടി .

കടനാട്‌ വാളിക്കുളത്തെ പന്നി വളർത്തു കേന്ദ്രത്തിന്റെ പ്രശ്നവും പഠിച്ച  ശേഷം നടപടി സ്വീകരിക്കുമെന്ന് സജേഷ് ശശി പറഞ്ഞു .തദ്ദേശ തെരെഞ്ഞെടുപ്പിനു സിപിഐഎം ഒരുങ്ങി കൊണ്ടിരിക്കയാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്ന പരിപാടികൾ പാർട്ടി ചെയ്യുന്നുണ്ട് .ഉടനെ തന്നെ പാർട്ടിയുടെ ശില്പശാലയും ഉണ്ടാവുമെന്നും സജേഷ് ശശി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version