Kottayam

നക്ഷത്ര ഫലം 2025 ജൂൺ 29 മുതൽ ജൂലൈ 05 വരെ

Posted on

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് ശാസ്താരം
ഫോൺ 96563 77700

🟥അശ്വതി : ബന്ധുക്കൾ വഴി കാര്യലാഭം. ദേവാലയങ്ങൾ സന്ദർശിക്കുവാൻ അവസരം , കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം . മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം കൈവരിക്കും.

🟪ഭരണി : ധനപരമായി വാരം നന്നല്ല , കർമ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങൾ വഴി നേട്ടം , അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക . . മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടുവാൻ ഇടയുള്ള വാരമാണ്.

🟦കാർത്തിക : കാര്യപുരോഗതി കൈവരിക്കും , പ്രവർത്തനങ്ങളിൽ വിജയം, ബന്ധുജന സഹായം ലഭിക്കും. ബിസിനസ്സിൽ മികച്ച നേട്ടം , ഇന്റർവ്യൂ , മത്സരപ്പരീക്ഷ ഇവയിൽ വിജയിക്കും .തൊഴിലിൽ അനുകൂലമായ മാറ്റം.

⬜രോഹിണി : മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി, ജീവിത സൗഖ്യം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം.

🟧മകയിരം : ശാരീരീക സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം കർമ്മരംഗത്ത് നേട്ടങ്ങൾ , ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത.

🟩തിരുവാതിര : തൊഴിൽ രംഗത്തെ തടസ്സങ്ങൾ തരണം ചെയ്യുവാൻ സാധിക്കും, ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം, ആരോഗ്യ വിഷമതകളിൽ ആശ്വാസം . കുടുംബ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുണ്ട്.

🟥പുണർതം : ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്, സുഹൃദ് സഹായം ലഭിക്കും. യാത്രകള്ക്കിടയില് പരുക്കുപറ്റുവാന് സാധ്യതയുണ്ട്. കടുത്തഭാഷയിൽ സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക .

🟪പൂയം : അധികച്ചെലവുണ്ടാകും , ഗൃഹ സുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും, ബന്ധു ജനങ്ങളെ കൊണ്ട് ബുദ്ധിമുട്ടുകൾ. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും.

🟦ആയില്യം : ധനപരമായി വാരം അനുകൂലമല്ല, യാത്രകൾ വേണ്ടിവരും ,ചെവി കഴുത്ത് , കണ്ണ് ഇവയുമായി ബന്ധപ്പെട്ട രോഗാരിഷ്ടതകൾ , വാഹന ത്തിന് അറ്റകുറ്റപണികൾ , പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ., സുഹൃദ്ബന്ധങ്ങളിൽ ഉലച്ചിൽ .

⬜മകം : ധനപരമായി അനുകൂല വാരം , വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. .

🟧പൂരം : ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം, വ്യവഹാര വിജയം നേടും, സ്വജനങ്ങളില് നിന്നുള്ള സഹായം വർദ്ധിക്കും, പ്രശ്നപരിഹാരത്തിനായി അലച്ചിൽ വരും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും .തൊഴിലിൽ സ്ഥലംമാറ്റം ഉണ്ടാകും.

🟩ഉത്രം : വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ മാറ്റങ്ങൾ, അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ശമിക്കും ,പുതു വസ്ത്രലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

🟥അത്തം : ധനപരമായി വാരം അനുകൂലമാണ് .കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും , യാത്രകൾ വേണ്ടിവരും. മാനസിക ഉന്മേഷം വർദ്ധിക്കും ഭവനത്തിൽ അറ്റകുറ്റപ്പണികൾ നടത്തും.

🟪ചിത്തിര : ഭൂമി വിൽപ്പനയിലൂടെ ധനലാഭം ,തൊഴിലിൽ അനുകൂലമായ സാഹചര്യം, പൊതു രംഗത്ത് പ്രവർത്തന വിജയം കൈവരിക്കും മംഗളകര്മങ്ങളിൽ സംബന്ധിക്കും . ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും.

🟦ചോതി : അധിക യാത്രകൾ വേണ്ടിവരും, സാമ്പത്തിക പരമായ വിഷമതകൾ തരണം ചെയ്യും , പുതിയ പദ്ധതികളില് പണം മുടക്കും. ബിസിനസ്സിൽ നിന്നു പ്രതീക്ഷിച്ച നേട്ടം തുടക്കത്തിൽ ഉണ്ടാവില്ല , അധികാരികളില് നിന്ന് അനുകൂല തീരുമാനം ലഭിക്കും.

⬜വിശാഖം: വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. ബന്ധുജനങ്ങളെ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും.

🟧അനിഴം: അത്യാവശ്യത്തിന് സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങേണ്ടിവരും. വാതജന്യ രോഗബാധയ്ക്ക് സാദ്ധ്യത , ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം യാത്രകൾ വേണ്ടിവരും

🟩തൃക്കേട്ട : പുതിയ സംരംഭങ്ങളില് തടസങ്ങള് നേരിടും , . യാത്രകള് വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. താല്‍ക്കാലിക ജോലികൾ കരാർ അടിസ്ഥാനത്തിൽ ലാഭിക്കാം.

🟥മൂലം: ഗുണദോഷസമ്മിശ്രമായിരിക്കും. സാമ്പത്തിക വിഷമതകൾ നേരിടും, വിവാഹ ആലോചന തീരുമാനത്തിലെത്തും , സുഹൃദ്ബന്ധങ്ങളിൽ സുഖകരമല്ലാത്ത അനുഭവങ്ങളു ണ്ടാകും, തൊഴിൽ പരമായി അനുകൂല വാരം .

🟪പൂരാടം: സ്വന്തം പ്രവർത്തനത്താൽ അന്യരുടെ വെറുപ്പ് സമ്പാദിക്കും. ദീർഘ ദൂര യാത്രകൾ വേണ്ടിവരും. മംഗളകര്മങ്ങളില് സംബന്ധിക്കും. ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷി ക്കാം. ഗൃഹനിർമ്മാണത്തിനല്ല അംഗീകാരം കിട്ടും.

🟦ഉത്രാടം: തൊഴിൽ പരമായ അലച്ചില് വര്ധിക്കും. അന്യരുടെ പ്രവർത്തനത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും, സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ വീണ്ടും തുടങ്ങുന്നതിന് സാധിക്കും , ബന്ധുജന ഗുണം വർധിക്കും. സ്വദേശം വിട്ടുള്ള യാത്രകൾ വേണ്ടി വരും.

⬜തിരുവോണം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. സാമ്പത്തികനേട്ടം ഉണ്ടാവുന്ന കാലമാണ് വ്യവഹാരങ്ങളില് വിജയം. കുടുംബ സമ്മത യാത്രകൾ വേണ്ടിവരും, സന്തങ്ങളെക്കൊണ്ട് നേട്ടങ്ങൾ , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.

🟧അവിട്ടം: വിശ്രമം കുറയും. സന്താനങ്ങള്ക്കായി പണം ചെലവിടും. തൊഴിൽ പരമായ സ്ഥാനക്കയറ്റം വന്നുചേരും , യാത്രകൾ വഴി നേട്ടം , വാഹനത്തിന് അവിചാരിതമായ അറ്റകുറ്റപണികൾ വേണ്ടിവരും , തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും.

🟩ചതയം: ജീവിതപങ്കാളിവഴി നേട്ടം. ബന്ധുജന സന്ദർശനം നടത്തും , സ്വപ്രയത്നത്താൽ കാര്യവിജയം , അവിചാരിത നേട്ടങ്ങള് മനഃ സന്തോഷം നല്കും. തൊഴിൽ പരമായ ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും.

🟥പൂരുരുട്ടാതി: അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. അണുബാധ , കർണ്ണരോഗം ഇവയ്ക്കു സാദ്ധ്യത , ബന്ധു ജനങ്ങളെ കൊണ്ടുളള ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം , വാസ സ്ഥാന മാറ്റത്തിന് സാധ്യത, പ്രധാന തൊഴിലിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.

🟪ഉത്രട്ടാതി: പുതിയ സംരംഭങ്ങളില് വിജയങ്ങൾ ഉണ്ടാവും. യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്ന വര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും.

🟦രേവതി : സുഹൃത്തുക്കളില് നിന്നുള്ള പ്രതികൂല പെരുമാറ്റം മനോവിഷമം സൃഷ്ടിക്കും . വിദേശയാത്രാശ്രമം വിജയിക്കും.ബന്ധു ജനങ്ങൾക്കായി പണം മുടക്കേണ്ടിവരും. കടം നൽകിയിരുന്ന തിരികെ കിട്ടും. തൊഴിൽ രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version