Kottayam

പി.എ. ഉലഹന്നാന്‍ പേരൂക്കുന്നേല്‍ അവാര്‍ഡ് ബിനോയി ജെയിംസ് ഊടുപുഴയ്ക്ക്

Posted on

രാമപുരം: ദീര്‍ഘകാലം രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനും, ഹെഡ്മാസ്റ്ററുമായിരുന്ന പി.എ. ഉലഹന്നാന്‍ പേരൂക്കുന്നേലിന്റെ സ്മരണാര്‍ത്ഥം ആലുംനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് ബിനോയി ജെയിംസ് ഊടുപുഴയില്‍ അര്‍ഹനായി. 10001 രൂപയും പ്രശസ്തിപത്രവുമാണ് നല്‍കുന്നത്.

അനാഥരായ രോഗികള്‍ക്കും ജന്മനാ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും നല്‍കിവരുന്ന സംരക്ഷണ പുനരധിവാസ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. വെള്ളിയാഴ്ച്ച 3.30 ന് മാര്‍ ആഗസ്തിനോസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അവാര്‍ഡ് ദാനം നിര്‍വഹിക്കും. സമ്മേളനത്തില്‍ ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മത്സരങ്ങളില്‍ 3 സ്വര്‍ണ്ണമെഡല്‍ നേടിയ അലക്‌സ് തോമസിനെയും ഈവര്‍ഷത്തെ പ്ലസ്ടു പരീക്ഷയിൽ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ അനഘ രാജീവിനെയും, എസ്.എസ്.എല്‍.സി., പ്ലസ് റ്റൂ പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കും.

ആലുംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിക്കും .സ്‌കൂള്‍ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റിയന്‍, ഹെഡ്മാസ്റ്റര്‍ സാബു തോമസ്, കെ.കെ. ജോസ് കരിപ്പകുടിയിൽ, മനോജ് ചീങ്കല്ലേല്‍, സഖറിയാസ് കരിമരുതുംചാലില്‍, പി.എ. മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version