Kottayam
ഓട്ടോ ഡ്രൈവറുടെയും വഴി യാത്രക്കാരന്റെയും നന്മയുള്ള കരങ്ങൾ മൂലം പണവും രേഖകളും അടങ്ങിയ പേഴ്സ് സൂസമ്മ ചെറിയാന് തിരികെ ലഭിച്ചു
മാങ്ങാനം മോർ സൂപ്പർ മാർക്കറ്റിൽ സാധനം മേടിക്കാൻ കാറിൽ നിന്നും ഇറങ്ങി തിരികെ പോയ പത്തനംതിട്ട സ്വദേശിനിക്ക് ഓട്ടോ ഡ്രൈവറുടെയും വഴി യാത്രക്കാരന്റെയും നന്മയുള്ള കരങ്ങൾ മൂലം പണവും രേഖകളും അടങ്ങിയ പേഴ്സ് തിരികെ ലഭിച്ചു . ഇന്ന് പകൽ 2 മണിക്ക് മാങ്ങാനം മോർ സൂപ്പർ മാർക്കറ്റിൽ സാധനം മേടിക്കാൻ കാറിൽ നിന്നും ഇറങ്ങി തിരികെ കാറിൽ കയറിയ പത്തനംതിട്ട കൊറ്റനാട് സ്വദേശിനി സൂസമ്മ ചെറിയാന്റെ
കയ്യിൽ നിന്നും നഷ്ടമായ പണവും രേഖകളും അടങ്ങിയ പേഴ്സ് ആ സമയം അതുവഴി എത്തിയ ഓട്ടോ ഡ്രൈവർ പെരുമ്പായിക്കാട് പൊന്നാറ്റിൽ രാജേഷ്, സ്കൂട്ടർ യാത്രികനായ വാഴൂർ ഈസ്റ്റ് മണ്ണിപ്ലാക്കൽ എബ്രഹാം തോമസ് എന്നിവർക്ക് ലഭിക്കുക ആയിരുന്നു. ഇരുവരും ചേർന്ന് പേഴ്സ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഡ്രൈവിംഗ് ലൈസൻസിൽ നിന്നും ലഭിച്ച അഡ്രസ് പ്രകാരം ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചു പേഴ്സിന്റെ ഉടമയെ കണ്ടെത്തി സ്റ്റേഷനിൽ വെച്ച് പേഴ്സ് ഉടമക്ക് കൈമാറി