Kerala

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പേവാർഡ് നിർമാണം പൂർത്തീകരണത്തിലേക്ക് മൂന്നുകോടി രൂപ ചെലവിടുന്ന അത്യാഹിത വിഭാഗത്തിന്റെ നിർമാണം പുരോഗമിക്കുന്നു

Posted on

 

കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റിക്കൊണ്ടു അത്യാഹിത വിഭാഗം, പേവാർഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്യാഹിത വിഭാഗത്തിന്റെയും പേവാർഡിന്റെയും നിർമാണം. 35 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കെട്ടിടത്തിന്റെ മുകളിലായിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. രോഗികൾക്കായി എട്ട് മുറികളും അതോടൊപ്പം ശുചിമുറിയുമാണ് ഇവിടെ സജ്ജമാക്കുന്നത്. 2217 ചതുരശ്ര അടിയിലാണ് നിർമാണം. നിലവിൽ പേ വാർഡിന്റെ പെയിന്റിംഗ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25, 2025-26 പദ്ധതികളുടെ ഭാഗമായിട്ടാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ നിർമാണം നടന്നുവരുന്നത്. മൂന്നു കോടി രൂപ ചെലവിൽ 10838 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായിട്ടാണ് കെട്ടിടം നിർമിക്കുന്നത്.

നാഷണൽ ഹെൽത്ത് മിഷനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. നിർമിതിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. അത്യാഹിത വിഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽനിന്നുള്ള ഒരു കോടി രൂപ ചെലവിൽ 2485 ചതുരശ്ര അടിയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിർമിക്കുന്നുണ്ട്. പൊതുമരാമത്തുവകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version