Kerala

അധ്യാപക നിയമനത്തിന് കൈക്കൂലി:രണ്ടാം പ്രതിയെയും കോട്ടയം വിജിലൻസ് പിടികൂടി :കെ എസ് ടി എ കോട്ടയം ജില്ലാ  നേതാവാണ് വിജിലൻസ് നൽകിയ പണം കൈമാറി കൈക്കൂലിക്കാരെ പിടികൂടാൻ സഹായിച്ചത് 

Posted on

കോട്ടയം :അധ്യാപക നിയമനത്തിന് കൈക്കൂലി:രണ്ടാം പ്രതിയെയും കോട്ടയം വിജിലൻസ് പിടികൂടി :കെ എസ് ടി എ കോട്ടയം ജില്ലാ  നേതാവാണ് വിജിലൻസ് നൽകിയ പണം കൈമാറി കൈക്കൂലിക്കാരെ പിടികൂടാൻ സഹായിച്ചത്.കോട്ടയം വിജിലൻസ് ഉദ്യോഗസ്ഥന്മാർ നൽകിയ ഫിനോഫ്ത്തലിന് പുരട്ടിയ ഒന്നര ലക്ഷം രൂപാ  വിജയൻ എന്ന ഇടനിലക്കാരാണ് കൈമാറിയത് കെ എസ് ടി എ എന്ന അധ്യാപക സംഘടനയുടെ കോട്ടയം ജില്ലാ നേതാവാണ് .

. ഈ നേതാവ് എറണാകുളത്ത് വച്ച് വിജയൻ എന്ന ഇടനിലക്കാരനായി ബന്ധപ്പെടുകയും ;തന്ത്ര പൂർവം സംസാരിച്ചു ഡീൽ ഉറപ്പിക്കയുമായിരുന്നു .വിജിലൻസ് പറഞ്ഞ സ്ഥലത്ത് വിജയനെ വിളിച്ചു വരുത്തുകയും പണം കൈമാറി കഴിഞ്ഞപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു .

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സെക്രട്ടറിയേറ്റ് ജീവനക്കാരനായ പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻഡ് സെഷൻ ആഫീസർ സുരേഷ് ബാബുവിനാണ് വിജയൻ പണം കൈമാറുന്നതെന്ന വിവരം വിജിലൻസിന് മനസിലായത് .കഴിഞ്ഞ ഏഴാം തീയതിയാണ് വിജയനെ വിജിലൻസ് പിടികൂടിയത് .ഇന്ന് ഒന്നാം പ്രതി സുരേഷ് ബാബുവിനെ  തന്നെ പിടികൂടാൻ കോട്ടയം വിജിലന്സിനായി .ഇരുവരെയും കോടതിയുടെ അനുമതിയോടെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു കൂടുതൽ ജീവനക്കാർ ഈ ചങ്ങലയുടെ കണ്ണികളാണോ എന്ന് പരിശോധിക്കുമെന്നാണ് കോട്ടയം വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version