Kerala

നക്ഷത്രഫലം 2025 ജൂൺ 15 മുതൽ 21 വരെ

Posted on

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് വി .സജീവ് ശാസ്‌താരം
ഫോൺ 96563 77700

💥അശ്വതി : ഗൃഹ നിർമ്മാണത്തെക്കുറിച്ച് ആലോചിക്കും, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, മനസ്സിന്‍റെ സന്തോഷം വർദ്ധിക്കും, പണച്ചെലവധികരിക്കും, കാര്യാ വിജയത്തിന് അയൽവാസികളുടെ സഹായം എന്നിവ ലഭിക്കും

💥ഭരണി : ബന്ധുക്കളിൽ നിന്നുള്ള സഹായം ലഭിക്കും , സന്താനങ്ങൾക്ക് ഉന്നത വിജയം , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, ധനപരമായി അനുകൂലം. ബിസിനസ്സിൽ പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം, വിശ്രമം കുറയും.

💥കാർത്തിക : ഭൂമിയിൽ നിന്നുള്ള ധനലാഭം, ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമായി മേന്മ, ദാമ്പത്യ കലഹം ശമിക്കും , സുഹൃദ് സഹായം ലഭിക്കും, പണച്ചെലവ് വർദ്ധിക്കും.

💥രോഹിണി : സമയക്കുറവിനാൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും, വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ , ധനനഷ്ടം. ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക.

💥മകയിരം : സാമ്പത്തിക കാര്യങ്ങളിൽ പ്രതിസന്ധി നേരിടും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭവനത്തിൽ അറ്റകുറ്റ പ്രവർത്തനങ്ങൾ നടത്തും.

💥തിരുവാതിര : സാമ്പത്തിക വിഷമം തരണം ചെയ്യും, സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

💥പുണർതം : ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം , ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ മറികടക്കും , മനഃസുഖം കുറയും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ, ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കസുഹൃദ് സഹായം വർദ്ധിക്കും.

💥പൂയം : ചെലവ് അധികരിക്കും യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ബിസിനസ്സിൽ നിന്ന് നേട്ടം കൈവരിക്കും , ബിസിനസ്സ് പുഷ്ടിപ്പെടും, തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

💥ആയില്യം : തൊഴിൽപരമായ നേട്ടം, വിവാഹ ആലോചകളിൽ തീരുമാനം, ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും, പഠന രംഗത്ത് മികവ് പുലർത്തും.

💥മകം: സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ബിസിനസ്സ് സംരംഭം , രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം, പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും, ദേഹസുഖം കുറഞ്ഞിരിക്കും.

💥പൂരം : പൊതു പ്രവർത്തനത്തിൽ മികവ് , ഭൂമി വിൽപ്പന തീരുമാനമാകും, മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർദ്ധിക്കും, സർക്കാർ ആനുകൂല്യം, സുഹൃത്തുക്കളുമായി യാത്രകൾ നടത്തും , ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും.

💥ഉത്രം : ശാരീരികവും മാനസികവുമായ ക്ഷീണം അധികരിക്കും , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ.

💥അത്തം : അന്യദേശ വാസം വേണ്ടിവരും , , ബന്ധുക്കൾ തമ്മിൽ ഭിന്നത, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും, സാമ്പത്തികമായി വിഷമതകൾ തരണം ചെയ്യും , പണം നൽകാനുള്ളവരിൽ നിന്ന് അനുകൂല മറുപടികൾ , സന്താനങ്ങൾക്ക് അരിഷ്ടത.

💥ചിത്തിര : വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും, പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും, സുഹൃദ് സഹായം വർദ്ധിക്കും, ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ഔഷധ സേവ വേണ്ടിവരും, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

💥ചോതി : ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ, അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

💥വിശാഖം :ശാരീരിക വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും, അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത, ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് പിഴ അടയ്ക്കേണ്ടി വരും

💥അനിഴം : വ്യവഹാര വിജയം, യാത്രകൾ വേണ്ടിവരും, സാമ്പത്തികപരമമായ നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും, മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത.

💥തൃക്കേട്ട : ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, തൊഴിലിൽ നല്ല നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും, വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

💥മൂലം : പുതിയ ഭക്ഷണ വസ്തുക്കൾ രുചിക്കുവാൻ അവസരം, അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക, സാമ്പത്തിക വിഷമതകൾ മറികടക്കും, വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, വിശ്രമം കുറയും.

💥പൂരാടം : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, ഭക്ഷണസുഖം ലഭിക്കും, പുതിയ വസ്ത്ര-ആഭരണ ലാഭം ധനപരമായ ചെലവുകൾ വർദ്ധിക്കും, പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.

💥ഉത്രാടം : സന്താനങ്ങൾക്കായി പണച്ചെലവ്, ഇരു ചക്ര വാഹനം മൂലം ധനനഷ്ടം, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും.

💥തിരുവോണം: ഔദ്യോഗിക ആവശ്യത്തിനായി യാത്രകൾ, പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും, സുഹൃത്തുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും, സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകൾ വേണ്ടിവരും.

💥അവിട്ടം : പണമിടപാടുകളിൽ നേട്ടം, ബന്ധു ഗുണമനുഭവിക്കും, യാത്രകൾ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം, സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത.

💥ചതയം : പഠനത്തിലും ജോലിയിലും മികവ് പുലർത്തും , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, കടബാദ്ധ്യതയിൽ നിന്ന് മോചനം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സത്കർമ്മങ്ങൾക്കായി പണം ചെലവിടും, വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച എന്നിവ ഉണ്ടാകും.

💥പൂരൂരുട്ടാതി : ഭക്ഷണ സുഖമുണ്ടാവും, സുഹൃത്തുക്കൾ വഴി നേട്ടം, ധനപരമായ പുരോഗതി, തൊഴിൽപരമായി ദിനം അനുകൂലം, തൊഴിലിൽ അനുകൂലമായ സാഹചര്യം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

💥ഉത്രട്ടാതി: മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.

💥രേവതി : പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് നിൽക്കേണ്ടി വരും . പുണ്യസ്ഥല സന്ദർശനം നടത്തും, സന്താനങ്ങൾക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version