Kerala
മലയോര മേഖലയുടെ ടൂറിസം സാധ്യതകൾ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വെള്ളികുളം ഡവലപ്മെൻ്റ് സൊസൈറ്റി രക്ഷാധികാരി ഫാ. സ്കറിയാ വേകത്താനം
ഈരാറ്റുപേട്ട : മലയോര മേഖലയുടെ ടൂറിസം സാധ്യതകൾ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വെള്ളികുളം ഡവലപ്മെൻ്റ് സൊസൈറ്റി രക്ഷാധികാരി ഫാ. സ്കറിയാ വേകത്താനം അഭിപ്രായപ്പെട്ടു. വർദ്ധിച്ചുവരുന്ന തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും സഹായകമാകുന്ന പദ്ധതികൾ വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പിലാക്കാൻ ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾക്ക് സാധിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
വെള്ളികുളം പള്ളി ഹാളിൽ നടന്ന ഈരാറ്റുപേട്ട ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ്റെ വിശേഷാൽ ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു സെൻ്റ് ആൻ്റണീസ് പള്ളി വികാരിയായ ഫാ. സ്കറിയാ വേകത്താനം.
പ്രസിഡൻ്റ് ജിജിമോൻ വളയത്തിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, സി.ബി.ബി. ഒ പ്രോജക്ട് ഹെഡ് പി.വി. ജോർജ് പുരയിടം, ജോർജ് മാന്നാത്ത്, സണ്ണി കണിയാംകണ്ടത്തിൽ , സുനിൽ മുതുകാട്ടിൽ, ഷാജി മൈലക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.