Kottayam

നക്ഷത്രഫലം ജൂൺ 08 മുതൽ 14 വരെ സജീവ് ശാസ്‌താരം

Posted on

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് ശാസ്താരം
ഫോൺ 96563 77700

🟣അശ്വതി : ധനപരമായ ചെലവുകൾ വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഡിപ്പാട്ടുമെന്റ്തല ടെസ്റ്റുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ കലഹിക്കാനിട വരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള് കൈകൊള്ളണം.

🟪ഭരണി : വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്ത്ഥ്യവും ഉണ്ടാകും. മനഃസന്തോഷം അനുഭവപ്പെടും. ചെലവുകൾ കൂടും.

🟦കാർത്തിക : വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. ഉവിദ്യാർത്ഥികൾക്ക് അനുകൂലസമയം. ബിസിനസിൽ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളണം. ഗൃഹത്തില് മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്.

🟪രോഹിണി : ധനപരമായ ചെലവുകൾ വർദ്ധിക്കും കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മുഖേന ധനച്ചെലവ് കൂടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ കേടാകുവാൻ സാദ്ധ്യത . . കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് സാമ്പത്തിക വിഷമതകൾ . വിദ്യാർത്ഥികൾക്ക് അലസത പ്രകടമാകും .

🟣മകയിരം : സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,വിവാഹാലോചനകളിൽ തീരുമാനം . ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്ക്കോ സാദ്ധ്യത. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹവും സാമര്ത്ഥ്യവും അനുഭവപ്പെടും.

🟪തിരുവാതിര : തൊഴിൽരംഗത്തു നിന്ന് വിട്ടുനിൽക്കും , ത്വക് രോഗ സാദ്ധ്യത.കർമ്മ രംഗത്ത് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് തക്ക ഫലം ലഭിക്കില്ല . ഉദ്യോഗാര്ത്ഥികൾക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും , സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും.

🟦പുണർതം : മനസ്സിൻറെ സന്തോഷം വർദ്ധിക്കും പണച്ചെലവധികരിക്കും , പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകും. ഗാർഹിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും . പതിവിൽകവിഞ്ഞ അലസത അനുഭവിക്കും.

🟦പൂയം : ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, വിശ്രമം കുറയും .:ബന്ധുജനങ്ങൾ മുഖേന മനഃസന്തോഷത്തിന് സാധ്യത . പുതിയ തൊഴിലിനു ശ്രമിക്കുന്നവർ സ്വകാര്യ ഏജന്സികൾ വഴി കബളിപ്പിക്കപ്പെടാൻ ഇടയുണ്ട് . പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക.

🟪ആയില്യം : മാനസിക സന്തോഷം വർദ്ധിക്കും , കടങ്ങൾ വീട്ടുവാൻ സാധിക്കും.ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഏർപ്പെടാൻ യോജിച്ച സമയമല്ല . ഉടമ്പടി ജോലികൾ പണികള് യഥാസമയം ചെയ്ത് തീർക്കുവാൻ കഴിയാതെ വരും . പിതൃജനങ്ങൾക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും.

🟣മകം : മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.പഴയ വാഹനം മാറി പുതിയതു വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും, സന്താനങ്ങളുടെ ഭാവിയെ ക്കുറിച്ച് ഉത്കണ്ഠയുണ്ടാകും . . ഗൃഹനവീകരണ പ്രവര്ത്തനങ്ങളിൽ ഏര്പ്പെടും.

🟪പൂരം : കടബാദ്ധ്യതയിൽ നിന്ന് മോചനം, . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച, സാമ്പത്തിക നേട്ടം ഇവ പ്രതീക്ഷിക്കാം. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂർത്തടിക്കുവാൻ ഇടയുണ്ട്. മംഗളകര്മ്മങ്ങളില് പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും.

🟣ഉത്രം : തൊഴിൽപരമായി അനുകൂല സാഹചര്യമാണ് , വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വിവാഹ ആലോചന വാക്കുറപ്പിക്കും , കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാർഷിക ക മേഖലയിൽ നിന്ന് ധനനഷ്ടത്തിന് സാദ്ധ്യത.

🟪അത്തം : സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും, വാഹനം വാങ്ങുവാനുള്ള പരിശ്രമം വിജയം കാണും. വിദ്യാർഥികൾക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും.

🟣ചിത്തിര : മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും.ചെറിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന് സാധിക്കും .

🟪ചോതി : സന്താനഗുണ വർദ്ധന , രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം. , ദേഹസുഖം കുറഞ്ഞിരിക്കും, ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം ശമിക്കുന്നതിന് സാധ്യത , കർമ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. സര്ക്കാര് ജീവനക്കാര്ക്ക് തൊഴിൽ ഭാരം വർദ്ധിക്കും .

🟣വിശാഖം : സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും,വിദേശത്ത് തൊഴില് ചെയ്യുന്നവർക്ക് തടസപ്പെട്ടു കിടന്ന ശമ്പളകുടിശിക ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം .പുതിയ വാഹനം സ്വന്തമാക്കുവാൻ അവസരം . സാമ്പത്തിക വിഷമങ്ങൾക്ക് ശമനം .

🟪അനിഴം : ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും. ഔഷധ സേവ വേണ്ടി വരും , ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നവര്ക്ക് അനുകൂല സമയമല്ല. തൊഴിൽ പരമായി മാറ്റം പ്രതീക്ഷിക്കാം , . ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ തീരുമാനമാകും.

🟪തൃക്കേട്ട : ബന്ധുക്കൾ തമ്മിൽ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും, സന്താനങ്ങൾക്ക് അരിഷ്ടത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ വസ്ത്രാഭരണാദികൾ ലഭിക്കും. മാനസിക സംഘർഷത്തിൽ അയവ് . വിവാഹ സംബന്ധമായ നിർണ്ണായക തീരുമാനം എടുക്കും.

🟣മൂലം : സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത . ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക.ഇഷ്ടഭക്ഷണം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.

🟪പൂരാടം : .വ്യവഹാരങ്ങളിൽ തിരിച്ചടികൾ, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥന്മാർക്ക് മേലധികാരികളിൽ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്തുള്ളവർക്ക് നേട്ടം . കുടുംബത്തിൽ ഐശ്വര്യം അനുഭവപ്പെടും.

🟣ഉത്രാടം :ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും ,ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടങ്ങൾ കുറയ്ക്കും, അവിചാരിതമായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ ല് വിജയം കൈവരിക്കും.

🟪തിരുവോണം : ബിസിനസ്സ് പുഷ്ടിപ്പെടും . തൊഴിൽപരമായ നേട്ടങ്ങൾ, സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും ,വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരങ്ങളിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ സഹായങ്ങൾ ലഭിക്കും.

🟣അവിട്ടം : സന്താനങ്ങൾക്കായി പണച്ചെലവ്,ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ .ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സഹോദരങ്ങളിൽ മുതിർന്ന ബന്ധുക്കൾ മുഖേനയോസാമ്പത്തിക നേട്ടം ഉണ്ടാകും. പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും.

🟪ചതയം : തൊഴിൽ സംബന്ധമായ തർക്കങ്ങൾ വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.അനാവശ്യ സംസാരം ഒഴിവാക്കുക. മുൻകോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം ലഭിക്കും. മാതാവില് നിന്നും സഹായങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും മനഃസന്തോഷം ലഭിക്കും.

🟣പൂരുരുട്ടാതി : ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ, ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ മുഖേന മനസ്സ് അസ്വസ്ഥമാകും.

🟪ഉത്രട്ടാതി : ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, ബിസിനസിലും ഊഹകച്ചവടത്തിലും ഏർപ്പെട്ടി ട്ടിരിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. തൊഴില് രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല.

🟣രേവതി : മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.വിദേശത്തു ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. അന്യരുടെ വാക്കുകൾ ശ്രവിച്ച് അബദ്ധത്തിൽ ചാടും, ഇഴജന്തുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാകുവാൻ സാദ്ധ്യത .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version