Kerala

അകലക്കുന്നം പഞ്ചായത്തിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് സ്വീകരണം

Posted on

കാഞ്ഞിരമറ്റം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് കരസ്ഥമാക്കിയ അകലക്കുന്നം ഗ്രാമ പഞ്ചായത്തുകാരായ വിദ്യാർത്ഥി പ്രതിഭകൾക്ക് നാളെ ശനിയാഴ്ച സ്വീകരണം നൽകും. പൂവത്തിളപ്പിലുള്ള അകലക്കുന്നം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന കേരളാ കോൺഗ്രസ് (എം) സമ്മേളനത്തിൻ്റെ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള മെമൻ്റോകളുടെ വിതരണവും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. നിർവ്വഹിക്കും. മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും.

കേരള പപ്ലിക് സർവ്വീസ് കമ്മീഷൻ മുൻ മെമ്പറും പാർടി ജില്ലാ പ്രസിഡൻ്റുമായ പ്രൊഫ.ലോപ്പസ് മാത്യു, കേരള ലാൻ്റ് ഡവലപ്മെൻ്റ് ബോർഡംഗവും സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റിയംഗവുമായ ജോസഫ് ചാമക്കാല, കേരള സ്‌റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മുൻ മെമ്പറും പാർടി സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഡാൻ്റീസ് കൂനാനിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, മുൻ പ്രസിഡൻ്റുമാരും നിലവിൽ സ്റ്റാൻ്റിങ്ങ് കമ്മറ്റിയംഗങ്ങളുമായ ജേക്കബ് തോമസ് താന്നിക്കൽ, ജാൻസി ബാബു, മുൻ വൈസ് പ്രസിഡൻ്റും നിലവിൽ മെമ്പറുമായ ബെന്നി വടക്കേടം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോർജ് മൈലാടി, കെ.കെ രഘു, പാർടി നേതാക്കളായ അഡ്വ. ജോർജുകുട്ടി പുറ്റത്താങ്കൽ അഡ്വ. സണ്ണി മാന്തറ, ജിജോ വരിക്കമുണ്ട, അനൂപ് ജോൺ തുടങ്ങിയവർ പ്രസംഗിക്കും. അഭിനന്ദനാർഹരായ എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ രക്ഷിതാക്കളോടൊപ്പം അഞ്ചു മണിക്ക് മുൻപേ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

കേരളാ കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം കമ്മറ്റി. ജോസ് കെ മാണി MP യാൽ സമ്മാനിതരാകുന്നവർ. SSLC വിഭാഗം. 1.അഡോണാ സോവിറ്റ് കിഴക്കേക്കുറ്റ് . 2 . അലന അൽഫോൻസാ സജി വാളാടിമാക്കൽ. .3. ആൻമരിയ സോജി പാറക്കുളങ്ങര. 4. അൻ ലിസാ ഷിബു പൊന്മാല ക്കുന്നേൽ.5. ഗൗരി നന്ദൻ സൂരജ് പാറ യോലിക്കൽ. 6 .നേഹ എബി വാളിപ്ലാക്കൽ. 7. നൈസാ ജോസഫ് കോഴി കൊത്തിക്കൽ.8. പാർവതി കെ പ്രമോദ് കുഴിമറ്റത്തിൽ. 9 .റേയാ ഷാജി ഈഴപ്പറമ്പിൽ .10 .റിയോണ ജിമ്മി പാലാപറമ്പിൽ. 11 . അലക്സ് സിജോ ചെറുകര കുന്നേൽ. 12 ജോയൽ ജൂബി പാലാപറമ്പിൽ. 13. ലിയോ ജെയിംസ് ഇഞ്ചിക്കാലായിൽ.14. അനുശ്രീ മനോജ് പള്ളി തെക്കേതിൽ . 15.അശ്വിൻ ടി എസ് താഴത്താക്കൽ. 16. ഐറിൻ ഷൈജു ജോർജ് കുറ്റിക്കാട്ടിൽ. 17. ദിവ്യാമോൾ ദീപു വട്ടപ്പാറയിൽ . 18. നീലിമ കെ ആർ കളപ്പുര യ്ക്കൽതാഴെ. 19. നിരഞ്ജന ബിജു നെടും പുറത്ത്. 20. എബി മനോജ് .21. ദേവനന്ദ എ ആർ .അറക്കൽ. 22.ജോഷിന ടി ജോസഫ് താമ്പഴ . 23. സൈന സാജു കൊടിഞ്ഞിക്കല്ലുകൾ.

24. ഹർഷ എസ് പിള്ള തെക്കേടത്ത് കരോട്ട് .25. ധനുശ്രീ അജിത് അമ്പാട്ടുതറ .26 അനുഗ്രഹ മാത്യു കുഴിപ്പള്ളിൽ. 27. ആദിത്യമോൾ സി .ജെ .ഈട്ടിക്കൽ . 28. അന്ന ജോൺസൺ കുഴിപ്പള്ളിൽ. 29. അയോണ ജോണി പതിക്കൽ. 30 . റോസ്ന ജോൺസൺ മുണ്ടുവാലയിൽ. 31. ജെനിൻ സോവി, പുതു മന പുത്തൻ ചിറയിൽ. 32. ജിയാ ജയിംസ് കോഴാമടത്തിൽ. 33. ഡോണ ഷിൻസ് പതിക്കൽ. 34. എബിൻ അനീഷ് കീച്ചേരിൽ. 35. സാൻ മരിയ സാബു .മറ്റ കരോട്ട്പടി ഞ്ഞാറേതിൽ. 36. അന്ന മരിയ ജോമോൻ കാര മുള്ളിൽ കല്ലൂർക്കുളം. 37.എബിൻ അനീഷ് കീച്ചേരിൽ പട്യാലിമറ്റം. ഹയർസെക്കൻഡറി വിഭാഗം 38.അലീറ്റ ജോസ് തോലാനിക്കൽ . 39.അഖിലാമോൾ കെ ബി. 40. അനശ്വര കെ.എ .41. സോനാ മരിയ ബിനു. 42. അക്ഷയ് ജനാർദ്ദനൻ. 43. രോഹിത് മനോജ് . 44 . അന്ന റോബിൻസ് ആലക്കൽ . 45. ഐവ ആൻ ജോസ്. 46. അലൻ റോയി ഉതിരക്കുളത്ത്. 47. ആദിത്യൻ വി ദേവ്. 48. പാർവതി ശങ്കർ മൂഴയിൽ ,കാഞ്ഞിരമറ്റം. STUDENT FARMER 49.അഡോൺ ബെന്നി തോലാനിക്കൽ കാഞ്ഞിരമറ്റം. ബാഡ്മിൻ്റൺ ചാമ്പ്യൻ. 50.ഫെബിൻ ബിനോ വലിയപറമ്പിൽ ചെങ്ങളം. ഹരിത സ്ഥാപനം. 51. ക്രിയേറ്റീവ് ഹെഡ് ഓഫ് ഫോട്ടോഗ്രഫി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version