Kerala
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മര മുത്തശ്ശിയെ പൊന്നാട അണിയിച്ച് പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു.സ്കൂൾ വളപ്പിലുള്ള മരമുത്തശ്ശിയെ പൊന്നാട അണിയിച്ചാദരിച്ചു.കുട്ടികൾ മരത്തെ കെട്ടിപ്പുണർന്ന് സ്നേഹ ചുംബനം നൽകി.
പരിസ്ഥിതി പ്രവർത്തകനും എസ്. എം. ഡി. സി.ചെയർമാനുമായ വി. എം.അബ്ദുള്ള ഖാൻ പരിസ്ഥിതി ഗാനം ആലപിച്ചു.ഹെഡ്മിസ്ട്രസ്സ് സിസി പൈകട,അദ്ധ്യാപകരായ അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു,മുഹമ്മദ് നിജാസ് എന്നിവർ നേതൃത്വം നൽകി.