Kerala
നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ അടിച്ചതിന്റെ പക :62_ൽ തീർത്തു:62 കാരന്റെ മുഖത്ത് കല്ലിനിടിച്ചു പരിക്കേൽപിച്ചു
കാസർകോട് :നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിൽ 62 വയസുകാരന് മർദനമേറ്റു.കാലമേറെ കഴിഞ്ഞിട്ടും കനലായി മനസിൽ സൂക്ഷിച്ച പകയുടെ പേരിൽ വയോധികന് ക്രൂരമർദനം.കഴിഞ്ഞ ദിവസം കാസർഗോഡ് മാലോം ടൗണിൽ ആണ് സംഭവം.
നാലാം ക്ലാസിൽ പഠിക്കുമ്പോഴുള്ള പ്രശ്നത്തിന്റെ പേരിലാണ് 62 വയസുകാരനായ മാലോം സ്വദേശി വി ജെ ബാബുവിന് മർദനമേറ്റത്.സംഭവത്തിൽ മാലോത്ത് സ്വദേശികളായ ബാലകൃഷ്ണൻ, മാത്യു വലിയപ്ലാക്കൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതിയായ ബാലകൃഷ്ണനെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ബാബു അടിച്ചു എന്ന് ആരോപിച്ചാണ് മർദനം.പരുക്കേറ്റ ബാബു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാലോം ടൗണിൽ വച്ചാണ് സംഭവം നടന്നത്.ജനതരംഗം ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു മർദനം. പ്രതികൾ ബാബുവിനെ തടഞ്ഞുവയ്ക്കുകയും കല്ലുകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയുമായിരുന്നു.