Kerala

ഒരു മാസത്തെ വാലിഡിറ്റിയില്‍ 299 രൂപയ്ക്ക് ദിനംപ്രതി മൂന്ന് ജിബി ഡാറ്റയുടെ പുത്തൻ ഓഫറുമായി ബി എസ് എൻ എൽ

Posted on

ഒരു മാസത്തെ വാലിഡിറ്റിയില്‍ 299 രൂപയ്ക്ക് ദിനംപ്രതി മൂന്ന് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഈ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനില്‍ നല്‍കിയിരിക്കുന്നത്. 299 രൂപയാണ് ബിഎസ്എന്‍എല്ലിന്‍റെ 30 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന റീചാര്‍ജ് പ്ലാനിന്‍റെ വില.

ഡാറ്റയും ടോക്‌ടൈമും എസ്എംഎസും ഈ പാക്കിനൊപ്പം ലഭിക്കും. ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാന്‍ വഴി ഉപയോഗിക്കാം. ഇതിന് പുറമെ അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസും ആസ്വദിക്കാം. ഓഫര്‍ ലഭിക്കാനായി ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീചാര്‍ജ് ചെയ്യാം. SwitchToBSNL എന്ന ഹാഷ്ടാഗോടെയാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ വിവരങ്ങള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്ലിന്‍റെ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഉപയോക്താക്കള്‍ എക്സ് പോസ്റ്റിന് താഴെ പരാതിപ്പെടുന്നത് കാണാം. പലയിടങ്ങളിലും 4ജി ലഭിക്കുന്നില്ലെന്നും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്.

അതേസമയം തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യമാകെ ഒരു ലക്ഷം 4ജി ടവറുകളാണ് സ്ഥാപിക്കാന്‍ ലക്ഷ്യമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്ക് കമ്പനി അടുത്തുകൊണ്ടിരിക്കുകയാണ്. ബിഎസ്എന്‍എല്‍ 84,000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ 4ജി ടവറുകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തുകയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version