Kerala

നക്ഷത്ര ഫലം 2025 മെയ് 25 മുതൽ 31 വരെ

Posted on

 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ്
ഫോൺ 96563 77700

സജീവ് ശാസ്‌താരം 
🟣അശ്വതി : രോഗശമനമുണ്ടാകും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം തുടരും . ബന്ധുക്കൾ വഴി കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും . പണം കടം വാങ്ങേണ്ടി വരും .

🟣ഭരണി : ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയത്തിന് തടസ്സം . ഈശ്വരാരാധനയ്ക്കു സമയം കണ്ടെത്തും . രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കുവാൻ സാധിക്കും.

🟣കാർത്തിക : സുഹൃത്തുക്കൾ വഴി കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നിന്ന് അകന്നു നിൽക്കേണ്ടി വരും . മാനസികമായ അലച്ചില് വര്ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും.

🟣രോഹിണി : ഏറ്റെടുത്ത ജോലികളിൽ തടസ്സം, അന്യരോടുള്ള പെരുമാറ്റത്തില് തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അതികച്ചെലവ് വർദ്ധിക്കും .

🟣മകയിരം : സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. വിദേശ ജോലിയിൽ തടസ്സം . വ്യവഹാരങ്ങളില് വിജയസൂചനകൾ തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും .

🟣തിരുവാതിര : സാമ്പത്തികവിഷമതകള് ശമിക്കും. ആധ്യാത്മിക ചിന്ത അധികരിക്കും . . സന്താനങ്ങള്ക്കായി പണം ചെലവിടും. അര്ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും

🟣പുണർതം : ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം ആലോചനകൾ തീരുമാനത്തിലെത്തും . സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും.

🟣പൂയം : അനാവശ്യചിന്തകള് വര്ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ദീര്ഘയാത്ര മാറ്റിവെയ്ക്കേണ്ടിവരും . ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ . പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവും .

🟣ആയില്യം : വിശ്രമം കുറയും. എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ പുലർത്തുക, ജലജന്യരോഗങ്ങള്ക്കു സാദ്ധ്യത , പലതരത്തില് നിലനിന്നിരുന്ന വിഷമതകള്ക്ക് ശമനം ഉണ്ടാകും. ധനാഗമം പ്രതീക്ഷിക്കാം.

🟣മകം : ഭൂമിയില് നിന്നുള്ള ആദായംലഭിക്കും, കുടുംബ സുഖ വർദ്ധനയ്ക്കുള്ള ആഗ്രഹം സഫലമാകും. ബിസിനസില് അസ്വസ്ഥതകൾ . പ്രവർത്തനത്തിന് പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും. സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും.

🟣പൂരം : ഗുണഫലങ്ങള് ഒന്നൊന്നായി അനുഭവത്തില് വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. തൊഴിൽ പരമായ സംതൃപ്തി .

🟣ഉത്രം : തൊഴിലന്വേഷകർക്ക് അനുകൂലഫലങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നേയ്ക്കാം .. ബന്ധുജനങ്ങളില് നിന്നുള്ള ഗുണാനുഭവങ്ങൾ കിട്ടും. ചെലവ് വർദ്ധിക്കും . . അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും.

🟣അത്തം : ഗൃഹോപകരണങ്ങൾക്ക് അറ്റകുറ്റപ്പണികൾ . സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.

🟣ചിത്തിര : പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ചികിത്സാസഹായം വേണ്ടിവരും . ആരോഗ്യസ്ഥിതിയിൽ പുരോഗതി കൈവരിക്കും. വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും. പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും.

🟣ചോതി : സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള ആലോചന പുരോഗമിക്കും . . തൊഴിലന്വേഷകര്ക്ക് അനുകൂലമറുപടി ലഭിക്കും . ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്.

🟣വിശാഖം : ഗുണാനുഭവങ്ങള് വര്ധിച്ചുനില്ക്കും. ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. മനസ്സിൽ ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും.

🟣അനിഴം : സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും. തൊഴില്പരമായ തടസ്സങ്ങൾ . ചെറിയ രോഗസാദ്ധ്യതയ്ക്ക് സാധ്യതയുള്ള വാരമാണ് , .എന്നാൽ ശക്തമായിരുന്ന രോഗദുരിതം ശമിക്കും.

🟣തൃക്കേട്ട : ദാമ്പത്യജീവിതത്തിൽ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുവാൻ സാദ്ധ്യതയുണ്ട് , വിശ്രമം കുറവായിരിക്കും.

🟣മൂലം : മേലുദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച് പ്രവർത്തിക്കേണ്ടി വരും സമ്പാദിക്കും. കുടുംബസമേതം സന്തോഷം പങ്കിടും . . വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് തടസ്സങ്ങൾ . ബന്ധുജനഗുണം വര്ധിക്കും.

🟣പൂരാടം : പുരാണ ഗ്രന്ഥങ്ങൾ പരിചയപ്പെടും . . മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. ഉപഹാരങ്ങൾ ലഭിക്കും . അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. സ്വകാര്യസ്ഥാപനത്തിലെ ജോലിക്ക് തടസ്സം .

🟣ഉത്രാടം : കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ മാറ്റവെക്കേണ്ടിവരും . വിദ്യാർഥികൾക്ക് ഉത്കണ്ഠ വർദ്ധിക്കും . സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

🟣തിരുവോണം : ദേഹസുഖം വര്ധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലബന്ധം ലഭിക്കുവാനുള്ള സൂചന . ഗൃഹനിര്മാണത്തില് ചെറിയ തടസ്സങ്ങൾ . പൊതുരംഗങ്ങളില് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂല സമയം . സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും.

🟣അവിട്ടം: സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. ചില സുഹൃത്തുക്കൾ മൂലം ധന നഷ്ടം ഉണ്ടാവാം, മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം.

🟣ചതയം: വിദ്യാഭ്യാസപരമായും തൊഴില്പരമായും ആശങ്ക വർദ്ധിക്കും . തൊഴിൽപരമായ സംതൃപ്തി കുറയും , ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം.

🟣പൂരുരുട്ടാതി: അവിചാരിത ധനനഷ്ടം സംഭവിക്കാനും സാധ്യത. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ഭക്ഷണസുഖം കുറയും . തൊഴിൽ പരമായ തടസങ്ങള് മാറും.

🟣ഉത്രട്ടാതി: പുതിയ സംരംഭങ്ങളില് തടസങ്ങള് നേരിടാം. മേലധികാരികൾ വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും.

🟣രേവതി: അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമത്തിൽ തടസ്സം . മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കല്ലാതെ പണം മുടക്കേണ്ടിവരും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version