Kerala

232 രൂപാ കൊണ്ട് ഒരു ദിവസം പിണറായിക്കും മകൾക്കും ജീവിക്കാനാവുമോ :ആശാ സമര നേതാവ് എം എ ബിന്ദു

Posted on

പാലാ :232 രൂപാ കൊണ്ട് മുഖ്യമന്ത്രി പിണറായിക്കും മകൾക്കും ഭാര്യയ്ക്കും ഒരു ദിവസം ജീവിക്കാനാവുമോ എന്ന് ആശാ വർക്കേഴ്സ് സമര നേതാവ് എം എ ബിന്ദു .ആശാ സമരത്തിന്റെ ഭാഗമായുള്ള രാപ്പകൽ സമര യാത്രയ്ക്ക്  പാലായിൽ വിവിധ സംഘടനകൾ നൽകിയ സ്വീകരനത്തിനു നന്ദി പ്രകാശിപ്പിക്കുകയായിരുന്നു എം എ ബിന്ദു.

മുഖ്യമന്ത്രിയുടെ കുടുംബത്തിന് 232 രൂപാ കൊണ്ട് കുടുംബം പുലർത്താൻ ആവുമോ എന്ന് എം എ ബിന്ദു ചോദിച്ചു .മുഖ്യമന്ത്രിയുടെ പശു തൊഴുത്തിന് 35 ലക്ഷം രൂപാ ചിലവാക്കി .ലിഫ്റ്റിന് 25 ചിലവാക്കി .സുരക്ഷയ്ക്ക് രണ്ടു കോടി ചിലവാക്കി .എന്നിട്ടും മരപ്പട്ടിയുടെ മൂത്രം വീഴാതെ വസ്ത്രം കിട്ടുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ പരാതി .

കേരളത്തിന്റെ ദൽഹി അംബാസിഡർ കെ വി തോമസിന് ആറു ലക്ഷം രൂപാ ശമ്പളം പിന്നെയും ആനുകൂല്യങ്ങൾ കൂട്ടി  കൊടുക്കുന്നു ,.വേണ്ടപ്പെട്ടവർക്കെല്ലാം ആനുകൂല്യങ്ങൾ വാരി കോരി കൊടുക്കുന്നു .ഇന്ന് ആശാ സമരത്തെ അനുകൂലിക്കുന്നവരെയെല്ലാം ഫേസ്‌ബുക്കിലൂടെ ആക്രമിക്കുന്നു .സൈബർ സഖാക്കൾ എന്ന് പേരുള്ളവരാണ് ആക്രമിക്കുന്നത് .ഇപ്പോഴത്തെ സിപിഎം രാഷ്ട്രീയക്കാർ ഫേസ് ബുക്കിലാണ് പോരാട്ടമെന്നു സിപിഎം കാരനായ  ജി സുധാകരൻ വരെ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു .

തോമസ് കല്ലാടൻ ,കെ .സി നായർ ,എൻ സുരേഷ് ,സതീഷ് ചൊള്ളാനി ,ജോയി കളരിക്കൽ ,റോയി വെള്ളരിങ്ങാട്ട് ,ജോർജ് പുളിങ്കാട് ,സന്തോഷ് കാവുകാട്ട് ;ആർ സജീവ് ,മോളി പീറ്റർ ,എം .പി കൃഷ്ണൻ നായർ ,പയസ് ചൊവ്വാറ്റുകുന്നേൽ ; ജ്യേതിലക്ഷ്മി ,സന്തോഷ് പുളിക്കൻ എന്നിവർ പ്രസംഗിച്ചു.യോഗത്തിനു മുൻപായി തെരുവുനാടകവും ഉണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version