Kerala

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ മേയ് ഫ്ളവർ പ്രോഗ്രാം മെയ് 25 ന്

Posted on

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ മേയ് ഫ്ളവർ പ്രോഗ്രാം നടക്കുന്നു. മെയ്ഫ്ളവർ വി. അൽഫോസാമ്മയുടെ പ്രതീകമായതിനാലാണ് മെയ് മാസത്തിൽ ഒരാഴ്ച നടക്കുന്ന പ്രോഗ്രാമിന് മെയ് ഫ്ലവർ പ്രോഗ്രാം എന്ന പേര് നൽകിയിരിക്കുന്നത്.മെയ്25 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നാലര വരെ ഏഴ് വയസ്സ് വരെ പ്രായമായ കുഞ്ഞുങ്ങളുള്ള യുവമാതാപിതാക്കൾക്കുള്ള ആത്മീയ ശുശ്രൂഷ നടക്കും. ജിൻസി ജോസഫ് അൽഫോൻസിയൻ സന്ദേശം നൽകും. അഭിഷേകശുശ്രൂഷ, സമർപ്പണ പ്രാർത്ഥന – സ്നേഹവിരുന്ന് എന്നിവയാണ് ഉണ്ടായിരിക്കുക.മെയ് 26 ന് മൂന്നുമണി മുതൽ 5 വരെ അൽഫോൻസാ ആത്മിയത ജീവിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മ അൽഫോൻസിയൻ കുടുംബ സമ്മേളനം നടക്കും. റവ.ഫാ.ആന്റണി തോണക്കര അൽഫോൻസിയൻ സന്ദേശം നൽകും.

മെയ് 27 ചൊവ്വാഴ്ച മൂന്നു മുതൽ അഞ്ചുവരെ അൽഫോൻസിയൻ വോളണ്ടിയേഴ്സ് കുടുംബസമ്മേളനം നടക്കും. തീർത്ഥാടന കേന്ദ്രത്തിലെ വോളണ്ടിയേഴ്സിനും അവരുടെ കുടുംബാംഗങ്ങൾക്കുമായുള്ള സമ്മേളനത്തിൽറവ.ഫാ.തോമസ് കാഞ്ഞിരക്കോണം കപ്പൂച്ചിൻ അൽഫോൻസിയൻ സന്ദേശം നൽകും.

മെയ് 28 ബുധനാഴ്ച സീനിയർ സിസ്റ്റേഴ്സിനുള്ള ആത്മീയശുശ്രൂഷയിൽ റവ.ഫാ.ജോസഫ് കൈതോലിൽ അൽഫോൻസിയൻ ദൂത് നൽകും. രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക് 12 ’30 വരെയുള്ള ശുശ്രൂഷ വി.കുർബ്ബാന അഭിഷേക പ്രാർത്ഥന, ആരാധന, സ്നേഹ വിരുന്ന് എന്നിങ്ങനെയായിരിക്കും നടക്കുക.മെയ് 29 വ്യാഴാഴ്ച രാവിലെ 9 30 മുതൽ ഒരു മണി വരെ ജൂണിയർ സമർപ്പിതർക്കുള്ള ശുശ്രൂഷ നടക്കും. വി.കുർബ്ബാന,അഭിഷേക പ്രാർത്ഥന, സ്നേഹവിരുന്ന് എന്നിവയായിരിക്കും ശുശ്രൂഷയിൽ ഉണ്ടാവുക. റവ.ഫാ.ജോസഫ് പറമ്പിടത്തിൽ അൽഫോൻസിയൻ സന്ദേശം നൽകും.

മെയ് 30 വെള്ളിയാഴ്ച വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ 6 മണി വരെ അൽഫോൻസിയൻ അദ്ധ്യാപക കൂട്ടായ്മ നടക്കും.പ്രൊഫ. സണ്ണി കുര്യാക്കോസ്
അൽഫോൻസിയൻ സന്ദേശം നൽകും. മെയ് 31ശനി രാവിലെ 9 .30 മുതൽ 11 .30 വരെ വിദ്യാലയ വർഷാരംഭ പ്രാർത്ഥന. റവ.ഫാ.ജീമോൻ പനച്ചിക്കൽ കരോട്ട്
അൽഫോൻസിയൻ സന്ദേശം നൽകും. വി.അൽഫോൻസാമ്മയുടെ അനുഗ്രഹത്തോടെ പുതിയ വിദ്യാലയവർഷം ആരംഭിക്കുവാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും അവസരമാണ് 11.30am വി.കുർബ്ബാന .മെയ് 27-ലെ വോളണ്ടിയേഴ്സ് കുടുംബസംഗമം ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലെയും ശുശ്രൂഷകളിൽ പങ്കെടുക്കാൻ മുൻകൂട്ടി പേരെ രജിസ്റ്റർ ചെയ്യേണ്ടതാണ്.അതിനായി 8301065244 ൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version