Kerala

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിച്ചു വരുന്നതിനാൽ അടുത്ത 3 ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയും

Posted on

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിച്ചു വരുന്നതിനാൽ അടുത്ത 3 ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു .. ഇന്ന് രാവിലെയോടെ മഴ / കാറ്റ് സജീവമായി തുടങ്ങാൻ സാധ്യത. വടക്കൻ മധ്യ കേരളത്തിന്‌ പുറമെ തെക്കൻ കേരളത്തിലും ശക്തമായ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു .

കോട്ടയം: അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വൈദ്യുതിലൈനിന് മുകളിലായി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഇത്തരം സന്ദർഭങ്ങളിൽ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന് മുമ്പായി വേണ്ടിവന്നാൽ വൈദ്യുതി വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനം ലഭ്യമാക്കണം.?

ഇടുക്കി മലങ്കര ഡാമിന്റെ 4,5 ഷട്ടറുകള്‍കൂടി 50 സെൻ്റീമീറ്റർ ഉയർത്തിയ സാഹചര്യത്തിൽ മൂവാറ്റുപുഴ ആറ്റിൽ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version