Kerala

പാലാ അൽഫോൻസാ കോളജും ELANCE LEARNING അക്കാഡമിയും ധാരണാപത്രം ഒപ്പുവച്ചു

Posted on

 

പാലാ : വിദ്യാർഥിനികളെ റെഗുലർ ഡിഗ്രിയോടൊപ്പം കൊമേഴ്‌സിലെ globally accredited ആയിട്ടുള്ള പ്രഫഷണൽ സർട്ടിഫിക്കേഷൻ , ബികോം with ACCA കോച്ചിംഗ് പരിശീലനത്തിനായുള്ള പദ്ധതിക്ക് പാലാ അൽഫോൻസാ കോളജും ACCA, IMA എന്നീ പ്രഫഷണൽ ബോഡികളുടെ അംഗീകൃത കോച്ചിംഗ് സ്ഥാപനമായ ELANCE LEARNING അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചു.

കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന് Elance Learning അക്കാദമി ഡയറക്ടർ അക്ഷയ് ലാൽ ധാരണാപത്രം കൈമാറി. വൈസ് പ്രിൻസിപ്പൽമാരായ ഡോ സി മഞ്ജു എലിസബത്ത് കുരുവിള,മിസ് മഞ്ജു ജോസ്, ബർസാർ റവ ഫാ കുര്യാക്കോസ് വെളളച്ചാലിൽ ,റവ ഡോ.ജോബിൻ സെബാസ്റ്യൻ കൊമേഴ്സ് വിഭാഗം മേധാവി മിസ്.പൊന്നു കെ അൽഫോൺസ്, ACCA കോഴ്സ് കോ -ഓർഡിനേറ്റർ മിസ് ഷീനാ സെബാസ്റ്യൻ,തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version