Kerala

നെല്ലാപ്പാറ സെന്റ് മേരീസ് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Posted on

 

മൂന്നിലവ്: അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിച്ച നെല്ലാപ്പാറ സെന്റ് മേരീസ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പാലാ രൂപത പ്രോട്ടോ സിഞ്ചെലുസ് മോൺ. ഡോ. ജോസഫ് തടത്തിൽ ആഘോഷമായ വി.കുർബാന അർപ്പിച്ചു ജൂബിലി ദീപം തെളിയിച്ചു. വികാരി ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ, ഫാ.ജേക്കബ് വടക്കേൽ OCD, കൈക്കാരന്മാരായ ശ്രീ. സിബി തോമസ് കുന്നത്ത്, ശ്രീ. തോമസ് ജോർജ് കളപ്പുരയ്ക്കൽപറമ്പിൽ,ശ്രീ. അബിൻ അലക്സ് കുരുവിനാക്കുന്നേൽ,

യോഗപ്രധിനിധികൾ ഇടവകാംഗങ്ങൾ പങ്കെടുത്തു. രൂപത പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇടവകയിലെ 70 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സംഗമം (എൽഡേഴ്സ‌് മീറ്റ്), നടത്തി അവരെ ആദരിച്ചു. മൂന്നാം ക്ലാസ് വരെ പഠിക്കുന്നവരുടെ സംഗമം (എൽഡേഴ്സ‌് മീറ്റ് ) നടത്തി മധുരം വിതരണം ചെയ്തു്. ഇടവകയിലെ എല്ലാ കുടുംബങ്ങളിലും തെളിയിക്കാനുള്ള ജൂബിലി ദീപവും ജൂബിലി വർഷ പ്രാർത്ഥനയും വിതരണം ചെയ്തു്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version