Kottayam

മരം വീണ് ഗതാഗതം മുടങ്ങി ഫയർ ഫോഴ്സ് രക്ഷകരാവുന്നു :പാലാ ഫയർഫോഴ്‌സിന് ഇത് ഉറക്കമില്ലാത്ത രാവുകൾ

Posted on

പാലാ :പാലാ ഫയർഫോഴ്‌സിനു ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരുന്നത് .ഇന്നലെ തന്നെ നിരവധിയിടങ്ങളിൽ റോഡിലേക്ക് മരം വീണ് ഗതാഗതം മുടങ്ങിയപ്പോൾ രാത്രിയിൽ ചെന്ന് മരം വെട്ടി മാറ്റി ഫയർഫോഴ്‌സ് രക്ഷകരായി .

രാത്രിയോടെ മുണ്ടുപാലം സെമിനാരി ഭാഗത്ത് മരം റോഡിലേക്ക് ഒടിഞ്ഞ്  വീണ് ഗതാഗതം തടസ്സപ്പെട്ടു.പോലീസും ഫയർഫോഴ്‌സും ഉടനെയെത്തി മരം യന്ത്രവാൾ ഉപയോഗിച്ച് വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു .കുടക്കച്ചിറ ഭാഗത്ത് 15 ആം വാർഡിൽ മരം ഒടിഞ്ഞ് വീണ് വീടിന്റെ ഏതാനും ഭാഗം തകർന്നിട്ടുണ്ട്.ഇന്നലെ വൈകിട്ട് ഭരണങ്ങാനം റൂട്ടിൽ ഇടപ്പടി ഭാഗത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഫയർഫോഴ്‌സും പോലീസും ഉടൻ സ്ഥലത്തെത്തി മരം നീക്കം ചെയ്തു .

ഇന്ന് രാവിലെ ഉഴവൂർ കുര്യനാട് ഭാഗത്തും മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി .കോട്ടയം റൂട്ടിൽ ഷട്ടർ കവലയിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടതും ഫയർ ഫോഴ്സെത്തി മരം നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു .

ഫോട്ടോ :പ്രതീകാത്മകം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version