Kerala
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ കൊല്ലം ചെറിയഴീക്കൽ തീരത്തടിഞ്ഞു;സമീപത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തി. ജനവാസ മേഖലക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിൽ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഒഴിഞ്ഞ കണ്ടെയ്നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം. ശക്തമായ തിരയടിക്കുന്നതിനാൽ കൂടുതൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.
കൊല്ലം കലക്ടർ ദേവിദാസ് ഉൾപ്പെടെയുള്ളവർ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നറെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് കണ്ടെയ്നര്‍ തീരത്തടിഞ്ഞ വിവരം അധികൃതരെ അറിയിച്ചത്