Kottayam
സത്യവിശ്വാസം തെറ്റ് കൂടാതെ കൈമാറ്റം ചെയ്യപ്പെടണം :മാർ കല്ലറങ്ങാട്ട്
പാല: എ. ഡി. മുന്നൂറ്റിയി രൂപത്തഞ്ചിൽ നടന്ന നിഖ്യ സുനഹദോസ് ഇന്നും ഏറ്റവും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റ് കൂടാതെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സുനഹദോസ് പഠിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് . ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ക്രിസ്ത്യൻ സഭകളും നിഖ്യാ വിശ്വാസപ്രമാണത്തെ ചേർത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്.
നിഖ്യ സുനഹദോസിൻ്റെ ആയിരത്തി എഴുനൂറാം വാർഷികത്തിൽ പാലാ രൂപത വിശ്വാസ പരിശീലകരും കത്തോലിക്കാ കോൺഗ്രസും സംയുക്തമായി നടത്തിയ സിമ്പോസിയം ഉൽഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ
റവ. ഡോ. ജോൺ കണ്ണന്താനം, ഡോ. പ്രിൻസ് മോൻ മണിയങ്ങാട്ട്, റവ. സിസ്റ്റർ. ഡോ. സ്റ്റെല്ല എസ് എച് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ മോഡറേറ്ററായിരുന്നു.
രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ, കത്തിഡ്രൽ പള്ളി വികാരി റവ. ഫാ.ജോസ് കാക്കല്ലിൽ,ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ആൻസമ്മ സാബു, ജോയി കണിപറമ്പിൽ, ബേബിച്ചൻ എടേട്ട് എന്നിവർ സംസാരിച്ചു.