Kerala
തട്ടുകടയിലെത്തിയവർ മൊബൈലിലൂടെ തമാശയ്ക്ക് തെറി വിളിച്ചത് ചോദ്യം ചെയ്തു;പിന്നെ കൂട്ടയടി; തട്ടുകടക്കാരൻ ചൂട് വെള്ളം മുഖത്തേക്കൊഴിച്ചു
പത്തനംതിട്ട കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടുകടയിലെത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് തെറിവിളിച്ചതാണ് കൂട്ടത്തല്ലിന് കാരണമായതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏപ്രിൽ 20നാണ് കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിൽ കൂട്ടത്തല്ലുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
കടയിലെത്തിയ ആൾ പരസ്യമായി ഫോണിലൂടെ തെറിവിളിക്കുന്നത് ഉടമയടക്കം ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കൂട്ട തല്ലിനിടെ ചൂടുവെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരിന്നു. സംഭവത്തിൽ കൂടൽ പൊലീസ് കേസെടുത്തു. കടയുടമ ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.