India

ആഗോള കത്തോലിക്കാ സഭയെ ഇനി അമേരിക്കക്കാരൻ ലിയോ പതിനാലാമൻ നയിക്കും

Posted on

ആഗോള കത്തോലിക്കാ സഭയെ ഇനി  യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ്  പ്രിവോ നയിക്കും . ലിയോ പതിനാലാമൻ എന്നാവും അറിയപ്പെടുക .ക്രിസ്തുവിൻ്റെ നാമത്തിൽ എല്ലാവർക്കും സമാധാനം ആശംസിച്ച് പുതിയ മാർപാപ്പാ.

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ ലഭിച്ചു.,അമേരിക്കക്കാരൻ ലിയോ പതിനാലാമൻ.നാലാമത്തെ തിരഞ്ഞെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്.ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം ‘ഹബേമൂസ് പാപ്പാം’ (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിച്ചത് .

ഫ്രഞ്ചുകാരനായ കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണു നിലവിലെ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍. തുടര്‍ന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീര്‍വാദം (ഉര്‍ബി എത്ത് ഓര്‍ബി) നല്‍കി .ലോകമെമ്പാടുമുള്ള 133 കര്‍ദിനാള്‍മാര്‍ ഇതുവരെ മൂന്ന് റൗണ്ടുകളിലായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മൂന്ന് മണിക്കൂറിലധികം നീണ്ട വോട്ടെടുപ്പിന് ശേഷം കറുത്ത പുക വന്നതോടെ ആദ്യ ദിനം അനിശ്ചതത്വത്തിന്റേതായി. ഇന്ന് നടന്ന വോട്ടെടുപ്പിന്റെ നാലാം  റൗണ്ടിലാണ് സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version