Kerala

ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ നഗരസഭ അനുവദിച്ച ഫർണിച്ചർ ബാൻഡ് ട്രൂപ്പിന് ആവിശ്യമായ സംഗീത ഉപകരണങ്ങൾ എന്നിവ നൽകി

Posted on

ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫർണിച്ചർ ബാൻഡ് ട്രൂപ്പിന് ആവിശ്യമായ സംഗീത ഉപകരണങ്ങൾ എന്നിവയുടെ ഉദ്‌ഘാടനം ബഹു: MLA അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി എം അബ്ദുൽ ഖാദർ , ഫാസില അബ്സാർ, ഷെഫ്‌ന അമീൻ , നാസർ വെള്ളുപറമ്പിൽ ,അഡ്വ മുഹമ്മദ് ഇല്യാസ് , എസ് കെ നൗഫൽ , അനസ് പാറയിൽ , ഫാത്തിമ സുഹാന കൗൺസിലർമാരായ ലീന ജയിംസ് , പി ടി എ അംഗം സൈനുലാവുദ്ധീൻ ടീച്ചർമാരായ ലാലി ടോം, ജെയ്‌മോൾ ,റാസി പുഴക്കര എന്നിവർ പങ്കെടുത്തു.

ഡിസേബിൾ ആയിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിനു പഠന വികസനത്തിനും ആവിശ്യമായ എല്ലാവിധ സാഹചര്യങ്ങളും ലഭ്യമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version