India

നിരന്തര പരിശ്രമത്തിലൂടെ ശ്രീനാരായണ ഗുരുദേവകൃതികൾ ചൊല്ലി എസ്. ശ്രീകാന്ത് എന്ന അയ്മനം ശ്രീകാന്ത്, ന്യൂയോർക്ക് ആസ്ഥാനമായ യുഎൻ ലോക റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ചു

Posted on

 

കോട്ടയം: നിരന്തര പരിശ്രമത്തിലൂടെ ശ്രീനാരായണ ഗുരുദേവകൃതികൾ ചൊല്ലി എസ്. ശ്രീകാന്ത് എന്ന അയ്മനം ശ്രീകാന്ത്, ന്യൂയോർക്ക് ആസ്ഥാനമായ യുഎൻ ലോക റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ചു. ശ്രീ നാരായണ ഗുരുദേവൻ്റെ ദൈവദശകം, ജനനീനവരത്ന മഞ്ജരി, വാസുദേവാഷ്ടകം, ശിവപ്രസാദ പഞ്ചകം, മണ്ണന്തല ദേവീസ്തവം,

ശ്രീകൃഷ്ണദർശനം, അർദ്ധനാരീശ്വരസ്തവം, പിണ്ഡനന്ദി, ബാഹുലേയാഷ്ടകം, കുമാരനാശാൻ്റെ ഭക്തവിലാപം, വീണപൂവ്, നളിനി, ഗുരുസ്തവം തുടങ്ങിയ കൃതികളിലെ വരികൾ തുടർച്ചയായി വിധികർത്താക്കൾക്ക് മുൻപാകെ ചൊല്ലിയാണ് അയ്മനം, വല്യാട് സ്വദേശിയും ജില്ലാ സാക്ഷരതാ മിഷൻ അദ്ധ്യാപകനുമായ ശ്രീകാന്ത് അപൂർവ്വനേട്ടം സ്വന്തമാക്കിയത്.

വലിയ കഷ്ടപ്പാടുകൾ ഈ നേട്ടത്തിന് വേണ്ടി തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ പിന്നോട്ട് വലിച്ചെങ്കിലും എങ്ങനെയും ലക്ഷ്യത്തിലെത്തുക എന്നത് മാത്രമായിരുന്നു സ്വപ്നമെന്നും ശ്രീകാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version