Kerala
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ വീട് വച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണ്ണം കവരുന്ന വിരുതനെ സൂക്ഷിക്കുക
കോട്ടയം: ഷിബു എസ് നായർ ,47 വയസ് എന്ന തട്ടിപ്പ് വിരുതൻ വെളിയിലിറങ്ങിയിരിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്
തിരുവനന്തപുരം റൂറൽ, സിറ്റി, കൊല്ലം റൂറൽ, കോട്ടയം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി മോഷണം, പിടിച്ചുപറി, വഞ്ചന, Arms Act, Hurt തുടങ്ങിയ 34 കേസുകളിൽ പ്രതിയാണ്.
ഇയാൾ 07/05/2025ൽ വാകത്താനം പോലീസ് സ്റ്റേഷൻ snatching case റിമാൻഡ് കഴിഞ്ഞ് Jail Release ആയിട്ടുള്ളതാണ്.
1), വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാർത്ഥന പോലെ പ്രാർത്ഥിച്ച് അവരുടെ മനസ്സ് മാറ്റി സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുക്കുന്നതായാണ് കാണുന്നത്.
2) പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വീട്ടിലെത്തുമ്പോഴും, കസ്റ്റഡിയിൽ ഉള്ളപ്പോഴും മനുഷ്യ വിസർജ്യം പോലീസിന് നേരെ എറിയുന്നതും ടിയാന്റെ ഒരു സ്വഭാവമാണ്.
തട്ടിപ്പിൽ പെടാതെ ജനങ്ങൾ സൂക്ഷിക്കണമെന്ന് പോലീസ് അറിയിക്കുന്നു.