Kottayam

വീടിന് സമീപം മൂത്രമൊഴിക്കരുതെന്ന് പറഞ്ഞതിന് ഭിന്നശേഷി ക്കാരൻ്റെ തലയ്ക്ക് കസേരക്കടിച്ച് പരിക്കേൽപ്പിച്ചു

Posted on

പാലാ: നെച്ചിപ്പുഴൂർ: വീടിന് സമീപം മൂത്രമൊഴിക്കരുത് എന്ന് പറഞ്ഞ ഭിന്നശേഷിക്കാരനെ കസേരയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി ഉയർന്നു.

കരൂർ പഞ്ചായത്തിൽ നെച്ചിപ്പുഴൂർ വെള്ളക്കല്ലേൽ രാജീവ് നഗർ കോളനിയിൽ സബിൻ സജി എന്ന 29 വയസുള്ള ഭിന്നശേഷിക്കാരനാണ് അച്ഛൻ്റെ അനുജൻ്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.

ഇക്കഴിഞ്ഞ രണ്ടാം തീയതി (2 -5 – 2025) വെള്ളക്കല്ലിലുള്ള വസതിയിൽ വച്ച് രാത്രി 9.12 നാണ് സബിൻ സജിക്ക് മർദ്ദനമേറ്റത്. അഛൻ്റെ അനുജൻ്റെ ഭാര്യ സബിൻ്റെ മുറിക്ക് സമീപം മൂത്രമൊഴിക്കുന്നതിനാൽ അസഹൃമായ ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ കക്കൂസിൽ പോയി മൂത്രമൊഴിക്കാൻ പറഞ്ഞതിൽ പ്രകോപിതനായ സബിൻ്റെ അഛൻ്റെ അനുജൻ കസേരയെടുത്ത് തലയ്ക്ക് ആഞ്ഞടിക്കുകയും ,നിലത്തേയ്ക്ക് തള്ളിയിടുകയുമായിരുന്നു. ഈ സമയം സബിനെ അഛൻ്റെ അനുജൻ്റെ ഭാര്യയും ,മകനും ചേർന്ന് പിടിച്ച് നിർത്തി കൊടുക്കുകയും ചെയ്തെന്ന് സബിൻ്റെ ബന്ധുക്കളും പറഞ്ഞു.

മാരകമായി മുറിവേറ്റ സബിൻ സജിയെ അയൽക്കാർ ചേർന്ന് പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തലയ്ക്ക് 9 തുന്നിക്കെട്ടുള്ള സബിൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

കട്ടൻസ് പണിക്ക് പോകുന്ന സബിൻ്റെ പണം മുഴുവൻ അഛൻ്റെ അനുജനും ഭാര്യയും വാങ്ങി ഉപയോഗിക്കുകയാണെന്നും സബിൻ കോട്ടയം മീഡിയയോട്ടം പറഞ്ഞു.പാലാ പോലീസ് സ്റ്റേഷനിലേക്ക് ആശുപത്രിയിൽ നിന്നും അറിയിപ്പ് പോയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version