Kottayam

കളരിയാമ്മാക്കൽ പാലത്തിൻ്റെ ഷട്ടറുകൾ 12 ന് തുറക്കും ,മീനച്ചിലാറിൻ്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോട്ടയം എ.ഡി.എം എസ് ശ്രീജിത്

Posted on

പാലാ: മീനച്ചിലാറ്റിലെ കളരിയാമ്മാക്കൽ കടവ് പാലം ഉച്ചക്ക് 12ന് തുറക്കുമെന്ന് കോട്ടയം എ.ഡി.എം എസ് ശ്രീജിത് കോട്ടയം മീഡിയയോട് പറഞ്ഞു.

ഇന്നലെ ഭരണങ്ങാനത്ത് വിലങ്ങു പാറ കടവിൽ ‘കുളിച്ചു കൊണ്ടിരിക്കെ ഒഴുക്കിൽ പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സ്കൂമ്പാ ടീം തെരെച്ചിൽ നടത്തുന്നത് ഇതിൻ്റെ ഭാഗമായാണ് കളരിയാമ്മാക്കൽ പാലത്തിൻ്റെ ഷട്ടർ ഉയർത്തുന്നത്.

ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ,പാലാ  നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ,കൗൺസിലർമാരായ സാവിയോ കാവുകാട്ട് ,ബിന്ദു മനു ,പ്രസാദ് പെരുമ്പള്ളി ,ടോണി തൈപ്പറമ്പിൽ തുടങ്ങിയ പൊതു പ്രവർത്തകരോടൊപ്പം ഉദ്യോഗസ്ഥരായ എ.ഡി.എം എസ് ശ്രീജിത് ,തഹസീൽദാർമാരായ ബി.എം ബിന്ദു തോമസ് ,ലിൻസ് എ സി  തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫ് (21), അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ ജോമോൻ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് നാലരയോടെ ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്.ഭരണങ്ങാനത്തെ സ്ഥാപനത്തിൽ ജർമ്മൻ ഭാഷ പഠന വിദ്യാർത്ഥികളായിരുന്നു ഇരുവരും.നാലുപേരടങ്ങിയ സംഘമാണ് കുളിക്കാൻ വന്നത്.ഒഴുക്കിൽ പെട്ട രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version