Kerala

സ്കൂട്ടറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ചു നല്കുകയായിരുന്നയാളെ പോലീസ് പിടികൂടി

Posted on

ചങ്ങനാശേരി :അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ ജോസഫ് മകൻ പ്രദീപ് ജോസഫ് (41) 01.05.2025 തീയതി വൈകിട്ട്  09.00 മണിയോടെ ചെത്തിപ്പുഴ IE നഗർ ഭാഗത്ത് വച്ച് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായി. KL-33-K-7216-ാം നമ്പർ സ്കൂട്ടറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ചു നല്കുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്നും 5 Ltr വിദേശമദ്യവും 177040/- രൂപയും കണ്ടെടുത്തു.

അനധികൃത മദ്യവില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ്.A IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.ചങ്ങനാശ്ശേരി DySP A.K.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ B.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ SI സന്ദീപ്.J, ബിജു.C.S, SrCPO പ്രമോദ്കുമാർ, CPO രഞ്ജിത്ത്.E.T, പ്രദീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version