Kerala

ഇന്ത്യയിലെ തൊഴിലാളികളെ കേന്ദ്ര സർക്കാർ നികൃഷ്ട ജീവികളായി കാണുന്നു.അഡ്വ വി ബി ബിനു

Posted on

പാലാ.ഇന്ത്യയിലെ തൊഴിലാളികൾ നിരവധി ഐതിഹസിക പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കുത്തക മുതലാളിമാർക്കുവേണ്ടി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സർക്കാർ തൊഴിലാളികളെ നികൃഷ്ട ജീവിവികളായണ് കാണുന്നതെന്ന് എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി അഡ്വ വി ബി ബിനു അഭിപ്രായപ്പെട്ടു. തൊഴിലാളി നിയമങ്ങൾ തൊഴിലാളിയുടെ ക്ഷേമത്തിന് വേണ്ടിയല്ല ബിസിനസ് നടത്തികൊണ്ട് പോകാനുള്ളതാണ് എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.മിനിമം കൂലി എന്നത് മാറ്റി.

തറക്കൂലിയാക്കി നടപ്പിലാക്കാൻ ബിജെപി ഗവണ്മെന്റ് തീരുമാനിക്കുന്നു.തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപി ഗവണ്മെന്റിനെതിരെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന് തൊഴിലാളികൾ ഒറ്റ കെട്ടായി നിൽക്കേണ്ടത്തിന്റെ ആവശ്യകതയാണ് ലോക തൊഴിലാളി ദിനമായ മെയ്‌ ഒന്ന് നമ്മെ ഓർമ്മപ്പെ ടുതന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളികൾ ഒന്നടങ്കം മെയ്‌ 20 ന് അഖിലേന്ത്യ പണിമുടക്ക് നടത്തുകയാണ് ഇതിൽ എല്ലാവിഭാഗം തൊഴിലാളികളും പൊതുസമൂഹവും അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പാലായിൽ എ ഐ റ്റി യു സി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്‌ ദിന റാലി നടന്നു റാലിയോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,ബി കെ എം യു ജില്ല പ്രസിഡന്റ് റ്റി ബി ബിജു,സിപിഐ ജില്ല കമ്മറ്റി അംഗം അനു ബാബു തോമസ്,എം റ്റി സജി,സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.പാലാ തെക്കേക്കരയിൽ ആരംഭിച്ച റാലി ടൗൺ ചുറ്റി ടൗൺ പ്രൈവറ്റ് സ്റ്റാന്റിൽ സമാപിച്ചു.കെ ബി അജേഷ്,പി എൻ പ്രമോദ്,ടോമി മാത്യു,പി കെ രവികുമാർ കെ എസ്‌ മോഹനൻ,എൻ എസ്‌ സന്തോഷ്‌ കുമാർ പി കെ സോജി,പി എ മുരളി,പി അജേഷ്,കെ പി സുരേഷ്,ആർ വേണുഗോപാൽ,ശ്യാമള ചന്ദ്രൻ,. പി ഡി സജി, ഉഷരാജു, സോമിച്ചൻ ജോർജ്,കെ ബി സന്തോഷ്‌,ജോമോൻ ആന്റണി,വി വി ഹരികുമാർ, സിറിയക് തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version