Kerala

പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിൽ പ്രതി പിടിയിൽ

Posted on

പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിൽ പ്രതി പിടിയിൽ.മലപ്പുറം ചേക്കാട് കാഞ്ഞിരംപാടം ഭാഗത്ത് കുന്നുമ്മൽ വീട്ടിൽ പനച്ചിപ്പാറ സുരേഷ് എന്നു വിളിക്കുന്ന പി സി സുരേഷ് (64) ആണ് പിടിയിൽ ആയത്. 30/ 04 /2025 തീയതി മലപ്പുറം കരുവാരക്കുണ്ട് ഭാഗത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി മാസം പതിനേഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് ആനിക്കാട് വടക്കുംഭാഗത്ത് കോക്കാട്ട്മുണ്ടക്കൽ വീട്ടിൽ സുനിൽ കെ.തോമസിന്‍റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും ഉൾപ്പെടെ 200000.( രണ്ടു ലക്ഷത്തോളം) രൂപയുടെ മുതലുകൾ മോഷണം പോയിരുന്നു.

തുടർന്ന് ഈ വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങൾക്ക് ഒടുവിൽ മലപ്പുറത്തുനിന്നും പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻപ് ഈരാറ്റുപേട്ട പനച്ചിപ്പാറ ഭാഗത്ത് താമസിച്ചിരുന്ന ഇയാളുടെ പേരിൽ കോട്ടയം ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.

ഇപ്പോൾ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന പ്രതി കേസിന്റെ വിചാരണയ്ക്കായി വരുന്ന അവസരങ്ങളിൽ ആ സ്ഥലങ്ങളിൽ മോഷണം നടത്തി തിരികെ പോകുന്നതായിരുന്നു പതിവ്.പള്ളിക്കത്തോട് SHO കെ പി തോംസൺ, SI മാരായ ഷാജി പി എൻ ;പ്രസാദ് പി എസ് ;അനീഷ് ;ഷമീർ ;രാഹുൽ
എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version