Kerala

പ്രതിപക്ഷ പത്രസമ്മേളനത്തിന്;നഗരസഭാ യോഗത്തിൽ മറുപടി;പാലായിൽ ചെന്നായയെ കണ്ടെന്ന് വി സി പ്രിൻസ് ; നല്ല പട്ടിയെ കണ്ടപ്പോൾ തെറ്റിദ്ധരിച്ചതാണെന്ന് സാവിയോ കാവുകാട്ട്

Posted on

പാലാ :പത്രസമ്മേളനത്തിലൂടെ ഭരണ പക്ഷത്തിനെ കശക്കിയെറിഞ്ഞ പ്രതിപക്ഷത്തിന് ഉരുളയ്ക്കുപ്പേരി എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് ഭരണ പക്ഷം ഇന്ന് നഗരസഭാ യോഗത്തിൽ കൊണ്ട് കയറി.പണ്ട് പള്ളീലച്ചൻ മനസമ്മതത്തിന് പൗലോസിനോട് ചോദിച്ചു ഈ നിൽക്കുന്ന ഏലിയെ കെട്ടാൻ മനസാണോ ;ശുദ്ധഗതിക്കാരനായ പൗലോച്ചൻ അൽപ്പം ഉറക്കെ തന്നെ പറഞ്ഞു പോയി സമ്മതമാണച്ചോ  നൂറു വട്ടം .പതിവില്ലാത്ത മറുപടി കേട്ട അച്ചൻ പൗലോച്ചനെ രൂക്ഷമായി നോക്കിയപ്പോൾ പൗലോച്ചൻ ചെറിയ ശബ്ദത്തിൽ പറഞ്ഞു പോയി മുപ്പത്തിയാറാമത്തെ പെണ്ണ് കാണലിന്  ശേഷമാ അച്ചോ ഒരെണ്ണം സമ്മതിച്ചത് ,അതുകൊണ്ടാ,

ഇവിടെ തുടക്കത്തിൽ തന്നെ സാവിയോ പ്രതിപക്ഷത്തിന്റ വാദ മുഖങ്ങളെ  കശക്കിയെറിഞ്ഞു കൂടെ ബിജി ജോജോയും കൂടി.ഓപ്പൺ ജിമ്മ് കൊണ്ട് വന്നില്ലേ ചെയർമാൻ പറഞ്ഞു ഉവ്വ് ;ഗ്യാസ് ക്രിമിറ്റോറിയം കൊണ്ട് വന്നില്ലേ ചെയർമാൻ പറഞ്ഞു ഉവ്വ് ;വർക്കിങ് വിമൻസ് ഹോസ്റ്റൽ എട്ട് വർഷമായി അടഞ്ഞു കിടക്കുകയായിരുന്നു അത് വനിതാ വികസന കോർപ്പറേഷനുമായി ചേർന്ന് എഗ്രിമെന്റ് വെപ്പിച്ചു മുനിസിപ്പാലിറ്റിക്ക് അധികവരുമാനം ഉണ്ടാക്കിയില്ലേ  ;ചെയർമാൻ പറഞ്ഞു അത് ശരിയാ ;കുമാരനാശാൻ പാർക്ക് നവീകരിച്ചില്ലേ ;ചെയർമാൻ പറഞ്ഞു അത് ശരിയാ ,നാലു പുതിയ കുടിവെള്ള പദ്ധതി കൊണ്ട് വന്നില്ലേ ചെയർമാൻ പറഞ്ഞു ഉവ്വ ;സ്റ്റേഡിയത്തിനു ഏഴ് കോടി അനുവദിപ്പിച്ച് ടെണ്ടർ ആക്കിയില്ലേ ,ചെയർമാൻ പറഞ്ഞു ഉവ്വ് ;ടൗൺ ഹാൾ എ സി ചേയ്തില്ലേ ;ചെയർമാൻ പറഞ്ഞു ഉവ്വ് ;മിനി എ സി ഹാൾ വാടകയ്ക്ക് കൊടുത്തില്ലേ .ചെയർമാൻ പറഞ്ഞു ഉവ്വ് അങ്ങനെ ചോദ്യങ്ങളുടെയും ഉവ്വ് വിളികളുടെയും ഒരു ഘോഷ യാത്രയായിരുന്നു ഇന്നത്തെ കൗൺസിൽ യോഗം

പ്രതിപക്ഷത്തെ സതീഷ് ചൊള്ളാനി സാവിയോയുടെ വാദ മുഖങ്ങളെ ശക്തിയുക്തം ഖണ്ഡിച്ചു .ഞങ്ങൾക്ക് ജനങ്ങളോട് പറയാനുള്ളത് ജനങ്ങളോട് പറഞ്ഞു .ഞങ്ങളത് പറയുക തന്നെ ചെയ്തു .ഞങ്ങളുടെ പത്രസമ്മേളനം നിങ്ങൾക്ക്  കൊണ്ടെന്നു ഇപ്പോൾ മനസിലായെന്നും സതീഷ് ചൊള്ളാനി പറഞ്ഞു വച്ചു . പാലായിൽ ചെന്നായയെ കണ്ടെന്നു വി സി പ്രിൻസ് ആരോപിച്ചപ്പോൾ സാവിയോ പറഞ്ഞു നല്ല പട്ടിയെ കണ്ടപ്പോൾ ചെന്നായയെന്നു തെറ്റിദ്ധരിച്ചതാവും .

കക്കൂസ് സൗകര്യം പോരെന്നു പ്രതിപക്ഷ ആരോപണത്തിന് ജോസ് ചീരാൻകുഴിക്കു വേറൊരു താത്വീക അവലോകനമാണ് ഉണ്ടായിരുന്നത് വർഗാധിപത്യവും കൊളോണിയിസ്റ്റ് ചിന്താ സരണികളും തമ്മിലുള്ള റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല പാലായിലെ മുൻസിപ്പൽ കക്കൂസിനു പറ്റിയിരിക്കുന്നത് എന്ന മട്ടിലായിരുന്നു ചീരാൻകുഴിയുടെ അവലോകനം .പാലായിൽ കൂടുതൽ പൊതു കക്കൂസുകൾ വേണ്ടെന്നാണ് ജോസിന്റെ താത്വീക അവലോകനം .ഇവിടെ പെട്രോൾ പാമ്പുകൾ ഉണ്ട്  .ഹോട്ടലുകൾ ഉണ്ട് അവിടെയെല്ലാം പൊതു കക്കൂസുകൾ  ഉണ്ട് .പിന്നെന്തിനാ പൊതു കക്കൂസുകൾ . എന്റെ വാർഡിൽ പബ്ലിക് കക്കൂസ് ഉണ്ട്   നവീകരിച്ചാൽ ഉടൻ തന്നെ അത് നശിപ്പിക്കും എപ്പോഴും അവിടെ പോയി കാത്തിരിക്കാൻ പറ്റുമോ എന്നായി ബിജി ജോജോ .നാനൂറ്റേഴ് സ്റ്റാൻഡിൽ കക്കൂസ് പൂട്ടിയിട്ടിരിക്കുന്ന കാര്യത്തെ കുറിച്ച് സിജി ടോണി പരാതി ഉന്നയിച്ചു .അവിടെ വെള്ളമില്ലാത്തതിനാലാണ് അത് മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നതു മൂക്കിൽ ചൂണ്ടു വിരൽ വച്ച് അവർ ഭരണ പക്ഷത്തെ നോക്കി നാണമില്ലല്ലോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version