Kerala

ഇന്ത്യ ഒന്നാണ് ,ആ ഒരുമയ്ക്ക് ഐക്യദാർഢ്യം: കോൺഗ്രസ് ഈരാറ്റുപേട്ടയിൽ ഐകൃദാർഢ്യ പ്രതിജ്ഞ നടത്തി

Posted on

ഈരാറ്റുപേട്ട: രാജ്യത്തിന്റെ ഐക്യവും. അഖണ്ഡതയും. മതേതരത്വവും,. ഏറ്റവുംപരമ പ്രധാനമാണ്. ഇത് സംരക്ഷിക്കാൻ ഏത് അറ്റം വരെ പോകുവാനും കോൺഗ്രസ് തയ്യാറാണ്. ജില്ലാ കോൺസ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ജോ മോൻ ഐക്കര പ്രസ്താവിച്ചു. മഹാത്മാ ഗാന്ധി ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി എന്നിവർ രാജ്യത്തിനായി ജീവൻ ത്യജിച്ചവരാണെന്നും അവരുടെ ഉജ്വല ജീവിത മാതൃകയാണ് കോൺഗ്രസിൻ്റെയും ഭാരതത്തിൻ്റെയും മതേതര അടിത്തറയെന്നും ജോമോൻ ഐക്കര പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെഹൽഗാം ഭീകര ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഈരാറ്റുപേട്ടയിൽ നടത്തിയ മെഴുകുതിരി തെളിയിച്ച് നടത്തിയ പ്രതിജ്ഞ ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വക്കറ്റ് വി.എം. മുഹമ്മദ് ഇല്ല്യാസ് പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. പി.എച്ച് നൗഷാദ് . വർക്കിച്ചൻവയം മ്പോ ത്ത നാൽ കെ.ഇ.എ.ഖാദർ മണ്ഡലം പ്രസിഡണ്ട് മാരായ അനസ് നാസർ . റോജി മുതിരേ ന്തിക്കൽ . എബിച്ചൻ.റോയി തുരുത്തേൽ . ഹരി മണ്ണ് മടം. ബിനോയി മുളങ്ങാശേരി. ഷിയാസ്സി.സി സി.എം.അബി രാൻ ബാബു .സക്കീർ വെള്ളിക്കട എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version