India

ബോഡി ബിൽഡിംഗ് ദേശീയ ചാമ്പ്യൻഷിപ്പ് വൻ വിജയമാക്കിയതിന്റെ അഭിമാനത്തിൽ ശിരസ്സുയർത്തി പാലാ

Posted on

പാലാ: ബോഡി ബിൽഡിംഗ് ദേശീയ ചാമ്പ്യൻഷിപ്പ് വൻ വിജയമാക്കിയതിന്റെ അഭിമാനത്തിൽ ശിരസ്സുയർത്തി പാലാ .എൻ പി സി വേൾഡ് വൈഡ് ഇന്ത്യ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് ചാമ്പ്യൻഷിപ് വേദി ആയതോടെ കേരളത്തിലെ ഏറ്റവും വലിയ ബോഡി ബിൽഡിംഗ് ആൻഡ് ഫാഷൻ മത്സരത്തിനാണ് പാലാ മുനിസിപ്പൽ ടൗൺഹാൾ സാക്ഷ്യം വഹിച്ചത്. ബോഡി ബിൽഡിംഗ് ഒരു പാഷൻ മാത്രമല്ല ഫാഷൻ കൂടിയാണെന്ന് തെളിയിച്ച ദേശീയ മത്സരവേദിയിൽ മാർക്കിടാൻ എത്തിയത് അന്തർദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുകളുടെ ജഡ്ജിമാർ എന്നതും മത്സരത്തിന്റെ ഖ്യാതി ഉയർത്തി.

എൻ പി സി ഇന്ത്യ ഡയറക്ടർ ഓം പ്രകാശ് അങ്കരീഷ്, ജനറൽ സെക്രട്ടറി ഡോക്ടർ അങ്കുർ ഹാസിർ, ഇൻറർനാഷണൽ ഫാഷൻ ബോഡി ബിൽഡിംഗ് ജഡ്ജായ ഡോക്ടർ സോം ടഗ് നൈറ്റ്, എൻ.പി.സി ഇന്ത്യ മാനേജർ ഋഷി ആനന്ദ്, എൻ പി സി സൗത്ത് ഇന്ത്യ ഹെഡ് പൊന്നമ്പലവാനൻ, എൻ പി സി കേരള ഹെസ് ബേബി പ്ലാക്കൂട്ടം, എൻ.പി.സി. വനിതാവിഭാഗം ഹെഡ് സബീന സെബാസ്റ്റ്യൻ തുടങ്ങിയവർ വേദിയുടെ മാറ്റുകൂട്ടി.
പുരുഷ വിഭാഗം ബോഡി ബിൽഡിംഗ് ജൂനിയർ ലൈറ്റ് വെയിറ്റ് വിഭാഗം മത്സരത്തിൽ വ്യാസ്, ജൂനിയർ ഹെവി വെയ്റ്റിൽ അർജുൻ കെ മോഹനൻ, മാസ്റ്റേഴ്സ് ഓപ്പണിൽ അഗസ്റ്റിൻ ജെയ്സൺ, ഓപ്പൺ ബാൻഡം വെയ്റ്റിൽ ആകാശ് പി എ , ഓപ്പൺ വെയ്റ്റിൽ റിക്കി ഈപ്പൻ, ഓപ്പൺ വെൽറ്റർ വെയ്റ്റിൽ വിഷ്ണു കെ എം , ഓപ്പൺ മിഡിൽ വെയ്റ്റിൽ സുരേഷ് എം എന്നിവർ ഒന്നാം സ്ഥാനക്കാരായി.

പുരുഷ വിഭാഗം ഓപ്പൺ ലൈറ്റ് ഹെവി വെയ്റ്റിൽ അരുൺ മോഹൻ, ഓപ്പൺ ഹെവി വെയ്റ്റിൽ രാഹുൽ പി ആർ, ഓപ്പൺ സൂപ്പർ ഹെവി വെയ്റ്റിൽ ഇർഫാൻ എസ് എന്നിവർ ഒന്നാം സ്ഥാനം തൊട്ടപ്പോൾ പുരുഷ വിഭാഗം ക്ലാസിക് ഫിസിക് ഓപ്പൺ ക്ലാസ് എ വിഭാഗത്തിൽ വ്യാസ്, ഓപ്പൺ ക്ലാസ് വിഭാഗം ഫിസിക് ജൂനിയർ എ വിഭാഗത്തിൽ നിരഞ്ജൻ റെഡ്ഡി ,ജൂനിയർ ബി വിഭാഗത്തിൽ അർജുൻ കെ മോഹനൻ, ഓപ്പൺ ക്ലാസ് എ വിഭാഗത്തിൽ മുഹമ്മദ് സഹദ്, ഓപ്പൺ ക്ലാസ് ബി യിൽ ജഗദീഷ് ബി എസ്, ഓപ്പൺ ക്ലാസ് സിയിൽ സുജിത് കുമാർ എസ് എന്നിവർ കിരീടം നേടി.

വനിതാ വിഭാഗം ബിക്കിനി ഓപ്പണിൽ കൃതി ദേവി, ഫിറ്റ്നസ് ഓപ്പണിൽ രമ്യ കൃഷ്ണൻ, ഫിസിക് ഓപ്പണിലും വെൽനസ് ഓപ്പണിലും ജനി ജോസഫ് എന്നിവരും ചാമ്പ്യന്മാരായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version