Kerala

എന്റെ കേരളം പ്രദർശനത്തിൽ രഹസ്യ കൂട്ടുകൾ കൊണ്ട് ഉണ്ടാക്കിയ അട്ടിപ്പാടി ഊരുകാപ്പി കുടിക്കാൻ ജനത്തിരക്ക്

Posted on

 

കോട്ടയം: കഫക്കെട്ട്, ജലദോഷം, തലവേദന എന്നുവേണ്ട എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി. ഔഷധക്കൂട്ടിന്റെ കലവറ. അങ്ങനെ വിശേഷിപ്പിക്കാം അട്ടിപ്പാടി ഊരുകാപ്പിയെ. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍ ഊരുകാപ്പിയ്ക്കുള്ള ആവശ്യക്കാര്‍ ഏറെയാണ്. ഒരു പ്രത്യേക ഊര്‍ജമാണ് ഇത് കുടിച്ചാല്‍ കിട്ടുന്നതെന്ന് കുടിച്ചവര്‍ അഭിപ്രായപ്പെടുന്നു. രഹസ്യക്കൂട്ടുകള്‍ കൊണ്ട് ഉണ്ടാക്കുന്ന ഈ കാപ്പി കുടിക്കാന്‍ ജനത്തിരക്കാണ്. ഒപ്പം, ഇവരുടെ വനസുന്ദരി ചിക്കനും നിരവധിയാളുകളാണ് വാങ്ങുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകരുടെ തനത് രുചിയറിയാനായി ഭക്ഷണപ്രേമികളുടെ നീണ്ട നിരയാണിവിടെ. കോഴിക്കോടന്‍ രുചി വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെ്.
കോട്ടയത്തിന്റെ സ്വന്തം കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും താരങ്ങളാണ്. ഒരേ സമയം 200 ഓളം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഫുഡ് കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. പത്ത് സ്റ്റാളുകളിലായി വിവിധ തരം പായസങ്ങള്‍, പലഹാരങ്ങള്‍, ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങള്‍ എന്നിവയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version