Kerala

പാലായിൽ യു ഡി എഫിനെ കോൺഗ്രസ് നയിക്കുമെന്ന് ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരെ സാക്ഷ്യപ്പെടുത്തി സതീഷ് ചൊള്ളാനിയുടെ പ്രഖ്യാപനം

Posted on

പാലായിൽ യു ഡി എഫിനെ കോൺഗ്രസ് പാർട്ടി  നയിക്കുമെന്ന് ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരെ സാക്ഷ്യപ്പെടുത്തി യു  ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ സതീഷ്  ചൊള്ളാനിയുടെ  പ്രഖ്യാപനത്തിന്റെ അർത്ഥ തലങ്ങൾ പലത്.മൂന്നു ജോസഫ് ഗ്രൂപ്പ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ ഇരിക്കവെയാണ് കോൺഗ്രസ് നേതാവ് മീഡിയാ അക്കാദമിയുടെ ചോദ്യങ്ങൾക്കു മറുപടിയായി കോൺഗ്രസാവും അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലായിൽ യു  ഡി എഫിനെ നയിക്കുക എന്ന് അഭിപ്രായപ്പെട്ടത് .

കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് നേതാവ് കുര്യാക്കോസ് പടവന്റെ നേതൃത്വത്തിലാണ് യു  ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.ജോസഫ് ഗ്രൂപ്പിനായിരുന്നു സീറ്റുകൾ കൂടുതൽ ലഭിച്ചതും .പക്ഷെ തെരെഞ്ഞെടുപ്പിൽ കുര്യാക്കോസ് പടവനടക്കം തോറ്റമ്പിയപ്പോൾ കോൺഗ്രസ് ഇത്തവണ കഴിഞ്ഞ തവണത്തെ അബദ്ധം ആവർത്തിക്കാൻ തയ്യാറല്ല .കോൺഗ്രസിന്റെ എല്ലാ വാർഡ് കമ്മിറ്റികളിലും ഒറ്റയ്‌ക്കെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കണം എന്ന അഭിപ്രായത്തിനാണ് മുൻ‌തൂക്കം .

അതേസമയം ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരായ ജോസ് എടേട്ട് ;സിജി ടോണി തുടങ്ങിയവർ ഇതേ കുറിച്ച് ചർച്ച നടന്നിട്ടുപോലുമില്ല എന്ന് കോട്ടയം മീഡിയയോട് പ്രതികരിച്ചു .പ്രാഥമിക ചർച്ചയിൽ മാണി സി കാപ്പന്റെ പാർട്ടിയുടെ അതിരു കവിഞ്ഞ അവകാശ വാദവും കോൺഗ്രസ് കമ്മിറ്റികളിൽ ചർച്ചയായിട്ടുണ്ട് .പാലായിലെ 12 പഞ്ചായത്തുകളിൽ പോലും ഘടകങ്ങൾ ഇല്ലാത്തവർ വലിയ കാര്യങ്ങൾ പറയേണ്ട എന്നാണ് കോൺഗ്രസിന്റെ അഭിപ്രായം .കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പും ,കോൺഗ്രസും മാത്രമാണ് യു  ഡി എഫിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ മാണി സി കാപ്പന്റെ പാർട്ടിയും കൂടെയുണ്ട് .കഴിഞ്ഞ തവണ 13 സീറ്റ് ജോസഫ് വിഭാഗത്തിനും ,13 സീറ്റ് കോൺഗ്രസിനുമായാണ് സീറ്റുകൾ വിഭജിച്ചത്.ഇതിൽ 5 കോൺഗ്രസും ,മൂന്നു ജോസഫ് വിഭാഗവും വിജയിച്ചു .ഒരു യു  ഡി എഫ് സ്വതന്ത്രൻ ഉൾപ്പെടെ പ്രതിപക്ഷത്ത് ആകെ ഒന്പത് അംഗങ്ങളാണ് ഉള്ളത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version