Kottayam

ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ഇടനാട്ടിലെത്തുവാൻ മോഹം;ഓർമ്മകളിലെ മയിൽ‌പീലി തുണ്ടുകൾ പെറുക്കി കൂട്ടിയ അവർ ഇന്നും ജാനകി ടീച്ചറിന് കുട്ടികൾ തന്നെ 

Posted on

 

പാലാ :ഇടനാട് : ശക്തിവിലാസം NSS സ്കൂളിൽ 1971 SSLC ബാച്ചിന്റെ ഈവർഷത്തെ കൂടിച്ചേരൽ ഭംഗിയായി നടന്നു. 97 വയസ്സുള്ള എം ജി  ജാനകിയമ്മ ടീച്ചറും 38 “മുതിർന്ന”  കുട്ടികളോടൊപ്പം ഓർമ്മകൾ പങ്കിട്ടു.

ഇടനാട്ടിൽ സ്കൂളിനോട് ചേർന്നുള്ള കോലത്തു ജയചന്ദ്രന്റെ വീട്ടിൽ വെച്ചാണ് കുട്ടികൾ അദ്ധ്യാപികക്കൊപ്പം ഒത്തുചേർന്നത്. വിവിധ കലാപരിപാടികളോടെ ‘ഒരുവട്ടം’ കൂടി പഴയകാല ഓർമ്മകൾ അയവിറക്കിയ കുട്ടി കൂട്ടം;ദശാകാല പറയാനും നേരം കണ്ടെത്തി .  യോഗത്തിന് വിജയൻനായർ. T.K., ശ്രീകുമാരൻനായർ.M. K., മോഹൻദാസ്,രാമൻകുട്ടി,ശിവരാമൻ. M.D., ജയചന്ദ്രൻ കോലത്തു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version