Kottayam

പഹല്‍ഗാം ഭീകരാക്രമണംപാലായില്‍ സങ്കടധര്‍ണ്ണ

Posted on


പാലാ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ടും മരണമടഞ്ഞവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും പാലാ പൗരാവകാശ സംരക്ഷണ സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ സങ്കടധര്‍ണ്ണ നടത്തി. ഭീകരവാദികളായ പാകിസ്ഥാനെ വിമര്‍ശിച്ചും കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ടുമുള്ള പ്ലാകാര്‍ഡുകളും ഉയര്‍ത്തിയിരുന്നു.

ധര്‍ണ്ണ സമരം യു.ഡി.എഫ്. ചെയര്‍മാന്‍ പ്രൊഫ. സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. എന്‍. സുരേഷ്, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, എം.പി. കൃഷ്ണന്‍നായര്‍, ടോണി തൈപ്പറമ്പില്‍, ഷോജി ഗോപി, താഹ തലനാട്, ടോം നല്ലനിരപ്പേല്‍, പ്രശാന്ത് വള്ളിച്ചിറ, ഷൈല ബാലു, കിരണ്‍ അരീക്കല്‍, ബേബി കീപ്പുറം, ഇസി വള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version